CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 55 Seconds Ago
Breaking Now

കീഴടങ്ങാന്‍ വീഡിയോ കോളിലൂടെ അഭ്യര്‍ഥന; വഴങ്ങാതെ പള്ളിയില്‍ ഒളിച്ച ലഷ്‌കര്‍ കമാന്‍ഡര്‍ ലത്തീഫ് ഭട്ടിനെ പുകച്ചു പുറച്ചു ചാടിച്ച ശേഷം വധിച്ച് സുരക്ഷാസേന

ആരാധനാലയത്തിന് കേടുപാടുകള്‍ വരുത്താതെ ഭീകരനെ പിടികൂടാനായിരുന്നു സേനയുടെ ശ്രമം.

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകര കമാന്‍ഡര്‍ മുഹമ്മദ് ലത്തീഫ് ഭട്ടിനെ വധിച്ചത് മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍. കീഴടങ്ങാന്‍ അവസരം നല്‍കുന്നതിനായി സുരക്ഷാസേന നടത്തിയ വീഡിയോ കോള്‍ സംഭാഷണവും തുടര്‍ന്നുണ്ടായ സൈനിക നീക്കവും ശ്രദ്ധ നേടുകയാണ്.

കുല്‍ഗാമിലെ ഒരു പള്ളിക്കുള്ളില്‍ ഒളിച്ചിരുന്ന ഭട്ടിനോട് കീഴടങ്ങണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ കോളിലൂടെ ആവശ്യപ്പെട്ടു. ആയുധം താഴെവെച്ച് കീഴടങ്ങിയാല്‍ ജീവനോടെ പുറത്തുപോകാമെന്നും ഉറപ്പുനല്‍കി. 'ഞങ്ങള്‍ നിനക്കൊപ്പമുണ്ട്' എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞെങ്കിലും 'അല്ലാഹുവിനെ കാണാനാണ് എനിക്ക് ആഗ്രഹം. ഞാന്‍ സന്തോഷവാനാണ്. അല്ലാഹുവല്ലാതെ എനിക്ക് ആരുമില്ല' എന്നായിരുന്നു ഭട്ടിന്റെ മറുപടി.

കുല്‍ഗാം എസ്എസ്പി അനായത് അലിയും 9 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറും കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും ഭട്ട് വഴങ്ങിയില്ല. ആരാധനാലയത്തിന് കേടുപാടുകള്‍ വരുത്താതെ ഭീകരനെ പിടികൂടാനായിരുന്നു സേനയുടെ ശ്രമം. ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ പള്ളിക്കുള്ളിലേക്ക് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. തുടര്‍ന്ന് പുറത്തേക്ക് ഓടിയ ഭട്ടിനെ സുരക്ഷാസേന വെടിവെച്ചുകൊലപ്പെടുത്തി.

കഴിഞ്ഞ നവംബര്‍ 11ന് കുല്‍ഗാമിലെ അഖ്‌റാനില്‍ സിആര്‍പിഎഫ് പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകരിലൊരാളാണ് ഭട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇയാളുടെ സഹായിയായ ഉമര്‍ നിസാര്‍ ദര്‍ നേരത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഭട്ടിന്റെ തലയ്ക്ക് 15 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.