CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 7 Seconds Ago
Breaking Now

പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്ത പൊലീസുകാരന് സസ്‌പെന്‍ഷന്‍; വിവാദ നടപടിയുമായി വീണ്ടും ഐശ്വര്യ ഡോങ്‌റെ

ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.

കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കയ്യെടുത്ത സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. കളമശേരി ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിനെതിരെയാണ് നടപടി. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫീ മെഷീന്റെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങള്‍ക്ക് അ്ഭിമുഖം കൊടുത്തതിനുമാണ് നടപടി. കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയാണ് നടപടിയെടുത്തത്. പദ്ധതിയുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനും ഡിസിപി നിര്‍ദേശിച്ചിട്ടുണ്ട്.

പൊലീസുകാരനെതിരെ പണപ്പിരിവ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍, വിശദമായ അന്വേഷണം നടത്താന്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.  അതേസമയം, ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്കു പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.

ജനസൗഹൃദമാക്കുക ലക്ഷ്യമിട്ട് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് മുന്‍കൈ എടുത്ത സിപിഒ രഘുവിന് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എത്തിയത്. സ്വന്തം പോക്കറ്റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്ക് പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.

ജനുവരിയിലാണ് ഡിസിപി ഐശ്വര്യ ഡോങ്‌റെ ചുമതലയേറ്റത്. ഇതിനു പിന്നാലെ എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനില്‍ മഫ്തിയില്‍ എത്തിയപ്പോള്‍ പാറാവുനിന്ന ഉദ്യോഗസ്ഥ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താല്‍ ശിക്ഷാനടപടി സ്വീകരിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ ഡിസിപിയെ കമ്മീഷണര്‍ താക്കീത് ചെയ്തിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.