CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 58 Seconds Ago
Breaking Now

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസീലന്‍ഡ്

രണ്ടാഴ്ചത്തേക്കാണ് വിലക്ക്.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ന്യൂസീലന്‍ഡ് ഭരണകൂടം. ഇന്ത്യയിലെ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവില്‍ വരിക. ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനാണ് വിവരം അറിയിച്ചത്. ചൊവ്വാഴ്ച ന്യൂസീലന്‍ഡില്‍ 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ 17 എണ്ണവും ഇന്ത്യയില്‍ നിന്നെത്തിയവരിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ഏപ്രില്‍ 11 മുതല്‍ 28 വരെ ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ബാധകമാവും. ഇന്ത്യയിലെ കോവിഡ് ബാധ പരിശോധിച്ച് യാത്രാവിലക്കില്‍ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

ഇന്ത്യയില്‍ കോവിഡ് ബാധ വര്‍ധിക്കുകയാണ്. കൊവിഡ് രോഗബാധയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് കണ്ടുവരുന്നത്. കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.