CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 17 Seconds Ago
Breaking Now

സംവാദത്തിനിടെ മാറിടത്തിന്റെ അളവ് ചോദിച്ചു ; മറുപടി നല്‍കി താരം

ഒരു സംവാദ സദസ്സില്‍ തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി സായന്തനി. 'കഴിഞ്ഞ ദിവസത്തെ സംവാദ പരിപാടിയില്‍ വെച്ച് ഒരാള്‍ എന്റെ ബ്രായുടെ അളവ് ചോദിച്ചു. അയാള്‍ക്ക് അപ്പോള്‍ തന്നെ കൃത്യമായ മറുപടി നല്‍കി എങ്കിലും ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കണമെന്ന് തോന്നി. ഒരു സംവാദ സദസ്സില്‍ തനിക്ക് നേരിടേണ്ടി വന്ന ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍ നടി സായന്തനി പറയുന്നു.

ബോഡിഷെയ്മിംഗിന് പലവിധത്തില്‍ ആളുകള്‍ ഇരയാകാറുണ്ട്. അക്കൂട്ടത്തില്‍ ഏറെയും സ്ത്രീകളാണ്. ഇത്തരത്തിലുള്ള ബോഡിഷെയ്മിംഗിനു പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത് മാനസിക പ്രശ്‌നമാണ്. എന്തുകൊണ്ടാണ് സ്ത്രീകളുടെ മാറിടത്തെ കുറിച്ച് അറിയാന്‍ സമൂഹത്തിന് ഇത്രയും ആകാംക്ഷ എന്ന് ഞാന്‍ ചിന്തിച്ചു. മനസ്സിന്റെ ഏറ്റവും വികലമായ അവസ്ഥയാണ് ഇതിന് കാരണം. അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ' സായന്തനി പറയുന്നു.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ബോഡിഷെയ്മിംഗിനെ കുറിച്ച് പലപ്പോഴായി സായന്തനി വിമര്‍ശിച്ചിരുന്നു. ഒരിക്കല്‍ അവര്‍ ഇങ്ങനെ എഴുതി. ' അടുത്ത തവണ ആരെങ്കിലും എന്റെ കപ്പ് സൈസിനെ കുറിച്ച് ചോദിച്ചാല്‍ എന്തു മറുപടി നല്‍കണമെന്നത് സംബന്ധിച്ച് ഞാന്‍ തീരുമാനിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് വലിയ കപ്പ്‌സൈസാണ് ഇഷ്ടം. ഞാന്‍ ഒരു കാപ്പി പ്രിയമുള്ളവളാണെങ്കില്‍ വലിയ കപ്പ് കാപ്പി കുടിക്കും. അതുപോലെ തന്നെയാണ് ഇക്കാര്യവും.' സായന്തനി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.