CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 14 Minutes 51 Seconds Ago
Breaking Now

തെങ്ങില്‍ നിന്നും വീണ് നട്ടെല്ല് തകര്‍ന്ന കല്ലറക്കാരന്‍ കുഞ്ഞുമോന്‍ സുമനസുകളുടെ സഹായം തേടുന്നു, വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?

രണ്ടു പെണ്‍കുട്ടികളും ഭാര്യയും അടങ്ങുന്ന സന്തുഷ്ട്ട കുടുംബമായിരുന്നു കുഞ്ഞുമോന്റേത്. കൂലിപ്പണി ചെയ്തായിരുന്നു കുഞ്ഞുമോന്‍ കുടുംബം പോറ്റിയിരുന്നത്. വിധിയുടെ ക്രൂരതയെന്നോണം തേങ്ങാ പറിക്കാന്‍ കയറിയ കുഞ്ഞുമോന്‍ കാല്‍ വഴുതി നിലത്തു വീഴുകയായിരുന്നു. വീഴ്ചയുടെ ഫലമായി  നട്ടെല്ലിന് പൊട്ടല്‍ സംഭവിക്കുകയും ഞരമ്പുകള്‍ക്കു തകരാറുകള്‍ പറ്റുകയും ചെയ്തു. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത കുഞ്ഞുമോന് ഉടന്‍തന്നെ ഒരു ശസ്ത്രക്രീയയ്ക്കു വിധായനാകേണ്ടിവന്നു. നിരവധി ചികിത്സകള്‍ക്ക് ശേഷവും കുഞ്ഞുമോന്‍ നടു തളര്‍ന്നു കിടപ്പിലാണ്. ഇനിയും നിരവധി തുടര്‍ ചികിത്സകള്‍ നടത്തിയാല്‍ മാത്രമേ കുഞ്ഞുമോന് എണീറ്റ് നടക്കാനെങ്കിലും സാധിക്കുകയുള്ളു. 

 കുഞ്ഞുമോന്‍ കൂലിവേല ചെയ്തായിരുന്നു കുടുംബം പോറ്റിയിരുന്നത്, കുഞ്ഞുമോന്‍ കിടപ്പിലായതുമൂലം നിത്യച്ചിലവുകള്‍ക്കുപോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്. വളരെ പ്രതീക്ഷകളോടെ നഴ്‌സിങ്  പഠനത്തിനയച്ച മകളുടെ പഠനം പോലും വഴിമുട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. ഇതുവരെ കുഞ്ഞുമോന്റെ ചികിത്സ ചിലവുകള്‍ പലരുടെയും സഹായം കൊണ്ടാണ് മുന്‍പോട്ടു കൊണ്ടുപോയത്. ഇനിയും എങ്ങനെ ജീവിതം മുന്‍പോട്ടു പോകും എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് കുഞ്ഞുമോനും നിസ്സഹായരായ കുടുംബവും. പ്രിയമുള്ളവരേ ഈ കുടുംബത്തിന് തകര്‍ന്നിരിക്കുന്ന ഈ  അവസ്ഥയില്‍ ഒരു കൈത്താങ്ങാകുവാന്‍ വോക്കിങ് കാരുണ്യയോടൊപ്പം നിങ്ങളും കൈകോര്‍ക്കില്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം ഏപ്രില്‍ മുപ്പതിന്  മുന്‍പായി വോക്കിങ് കാരുണ്യയുടെ അകൊണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

 

Registered Chartiy Number  1176202

https://www.facebook.com/…/WokingKarunyaCharitable…/posts/

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

 

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048

 




കൂടുതല്‍വാര്‍ത്തകള്‍.