CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 28 Minutes 7 Seconds Ago
Breaking Now

ബ്രിസ്‌കയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ഇന്ന് വൈകീട്ട് നാലു മണിയ്ക്ക് ; നിയമ വിദഗ്ധന്‍ ഡോ ജാമി ബെന്നെറ്റ് നിങ്ങള്‍ക്കൊപ്പം ; സുവര്‍ണ്ണാവസരം പാഴാക്കരുതെന്ന് ബ്രിസ്‌ക നേതൃത്വം

സിവില്‍ സര്‍വ്വീസ്, ലോ, ക്രിമിനോളജി എന്നിവയില്‍ കരിയര്‍ ഡെവലപ്‌മെന്റ് ആഗ്രഹിക്കുന്ന യുവ വിദ്യാര്‍ത്ഥി സമൂഹത്തിന് ഇതൊരു സവിശേഷ അവസരമായി മാറുമെന്ന് തീര്‍ച്ചയാണ്.

ജീവിതത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ തീരുമാനമെടുക്കാന്‍ പലപ്പോഴും നമ്മള്‍ ബുദ്ധിമുട്ടാറുണ്ട്. പ്രത്യേകിച്ച് കരിയറിന്റെ കാര്യത്തില്‍. അഭിരുചിയ്‌ക്കൊപ്പം അതിന്റെ സാധ്യതകളെ കുറിച്ചും അറിയേണ്ടത് അനിവാര്യമാണ്.കരിയര്‍ സ്വപ്നങ്ങള്‍ ഏതുവിധത്തില്‍ സാക്ഷാത്കരിക്കണമെന്ന് മനസ്സിലാക്കാന്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ ആവശ്യമാണ്. ഈ അവസരത്തില്‍ ബ്രിസ്‌ക കരിയര്‍ ബില്‍ഡിംഗ് സംബന്ധിച്ച് സുപ്രധാനമായ ഒരു സൂം സെമിനാര്‍ സംഘടിപ്പിക്കുകയാണ്. 

ബ്രിസ്‌കയുടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ കഴിയുന്ന സെമിനാര്‍ ഇന്ന്‌വൈകുന്നേരം 4 മണിക്ക് നടക്കും. എച്ച്എം പ്രിസണ്‍ & പ്രൊബേഷനില്‍ സെക്യൂരിറ്റി, ഓഡര്‍ & കൗണ്ടര്‍ ടെററിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജാമി ബെന്നെറ്റാണ് സെമിനാര്‍ നയിക്കുന്നത്. പ്രിസണ്‍ സര്‍വ്വീസ് ജേണല്‍ എഡിറ്റര്‍ കൂടിയാണ് ഡോ. ബെന്നെറ്റ്. 1960കള്‍ മുതല്‍ മുന്‍നിര തെറാപ്യൂട്ടിക് കമ്മ്യൂണിറ്റിയായി പ്രവര്‍ത്തിക്കുന്ന എച്ച്എംപി ഗ്രെന്‍ഡണ്‍ ഉള്‍പ്പെടുന്ന യുകെ പ്രിസണ്‍സില്‍ ഗവര്‍ണറായും അദ്ദേഹം സേവനം നല്‍കിയിട്ടുണ്ട്.

ബ്രിട്ടീഷ് ക്രിമിനോളജി രംഗത്തെ ഉന്നതതല വിദഗ്ധനായ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്രിമിനോളജി പ്രൊഫസര്‍ ഡോ. ബെന്‍ ക്രൂവിനൊപ്പം പ്രബന്ധങ്ങളും, ഗവേഷണങ്ങളും പ്രസിദ്ധീകരിക്കാനും ഡോ. ബെന്നെറ്റ് മുന്നിലുണ്ട്. ഈ അവസരം ഏവരും ഉപയോഗിക്കണമെന്ന് ബ്രിസ്‌ക പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ്, സെക്രട്ടറി നെയ്‌സൻറ് ജേക്കബ് എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു

സിവില്‍ സര്‍വ്വീസ്, ലോ, ക്രിമിനോളജി എന്നിവയില്‍ കരിയര്‍ ഡെവലപ്‌മെന്റ് ആഗ്രഹിക്കുന്ന യുവ വിദ്യാര്‍ത്ഥി സമൂഹത്തിന് ഇതൊരു സവിശേഷ അവസരമായി മാറുമെന്ന് തീര്‍ച്ചയാണ്. 

സെമിനാറിൻറെ ലിങ്ക് താഴെ കൊടുക്കുന്നു.

https://zoom.us/j/94285484124?pwd=K2x5amhYbDdsTmRUNzVDOEhFbWIwdz09#success

Meeting ID: 942 8548 4124

Passcode: Ce8p5t

 




കൂടുതല്‍വാര്‍ത്തകള്‍.