CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 10 Minutes 41 Seconds Ago
Breaking Now

കോവാക്‌സിന്‍ നേരിട്ട് വിതരണം ചെയ്യുന്നത് 18 ഓളം സംസ്ഥാനങ്ങള്‍ക്ക് ; മുന്‍ഗണനാ പട്ടികയില്‍ കേരളമില്ല

ആദ്യ ഘട്ടത്തില്‍ 18 സംസ്ഥാനങ്ങള്‍ ഇടം പിടിച്ചെങ്കിലും കേരളം പുറത്തായി.

കൊവാക്?സിന്‍ ഉത്പാദകരായ ഭാരത് ബയോടെക് നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങി. ആദ്യ ഘട്ടത്തില്‍ 18 സംസ്ഥാനങ്ങള്‍ ഇടം പിടിച്ചെങ്കിലും കേരളം പുറത്തായി.  കേന്ദ്രനയം അനുസരിച്ചാണ് വാക്‌സീന്‍ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.

ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, ആന്ധ്രാ പ്രദേശ്, ഹരിയാന, ഒഡിഷ, അസം, ജമ്മു കശ്മീര്‍,തമില്‍ നാട്, ബിഹാര്‍, ജാര്‍ഖണ്ഡ്, തൃപുര, ചത്തീസ്ഗഡ്, കര്‍ണാടക, തെലങ്കാന, ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നതെന്ന് ജോയിന്റ് മാനേജിങ്ങ് ഡയറക്ര്‍ സുചിത്ര എല്ലാ അറിയിച്ചു.ഞങ്ങളുടെ സ്ഥാപനത്തിലെ 50 ഓളം ജീവനക്കാര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. ഈ പ്രതിസന്ധിയിലും വാക്‌സിന്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും കമ്പനി വിശദീകരിച്ചു.

ഇന്ത്യയുടെ കോവാക്‌സിന് രണ്ടു മുതല്‍ 18 വയസ്സുവരെയുള്ളവരില്‍ ക്ലിനിക്കല്‍ ട്രയലിന് സബ്ജക്ട് എക്‌സ്പര്‍ട്ട് കമ്മിറ്റി അനുമതി നല്‍കിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിര്‍ദേശമുണ്ട്. കോവാക്‌സിന്‍ കുട്ടികളിലെ ട്രയല്‍ നടപടികളിലേക്കു കടന്നെങ്കിലും കോവിഷീല്‍ഡ് ഈ ഘട്ടത്തിലെത്തിയിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.