CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 56 Seconds Ago
Breaking Now

കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ മൂന്നാറിലെ വൈദിക സമ്മേളനം ; വൈറസ് ബാധയേറ്റ് മരിച്ച വൈദീകരുടെ എണ്ണം നാലായി

പങ്കെടുത്ത വൈദികരില്‍ നിരവധി വൈദികര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി.

കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ മൂന്നാറിലെ വൈദികസമ്മേളനം രണ്ട് വൈദികരുടെ ജീവന്‍ കൂടി കവര്‍ന്നു. ഇതോടെ, മരിച്ച വൈദികരുടെ എണ്ണം നാലായി. ചെറിയകൊല്ല അമ്പലക്കാല സഭയിലെ സഭാ ശുശ്രൂഷകന്‍ അമ്പൂരി കാന്താരിവിള ബിനോഭവന്‍ ബിനോകുമാര്‍(39), സിഎസ്‌ഐ ആനാക്കോട് ഡിസ്ട്രിക്ട് വെസ്റ്റ് മൗണ്ട് ചര്‍ച്ചിലെ സഭാ ശുശ്രൂഷകന്‍ ഇവാ: വൈ. ദേവപ്രസാദ്(59) എന്നിവരാണു മരിച്ചത്.

ബിനോകുമാര്‍ നാലുവര്‍ഷംമുമ്പാണ് അമ്പലക്കാല പള്ളിയില്‍ സഭാ ശുശ്രൂഷകനായത്. ഇതിനുമുമ്പ് കള്ളിക്കാട് സഭയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശോഭ. മക്കള്‍: അന്‍സ്, അസ്‌ന.

ആറയൂര്‍ സ്വദേശിയായ ദേവപ്രസാദ് സിഎസ്‌ഐ ദക്ഷിണകേരള മഹായിടവക അഡ്മിനിസ്‌ട്രേറ്റീവ് അംഗം കൂടിയാണ്. ഭാര്യ: ക്രിസ്തുരാജം, (റിട്ട ഗവ. നഴ്‌സ്). മക്കള്‍: ഡാനിഷ്, അജീഷ്.

ഒരുമാസം മുമ്പാണ് സിഎസ്‌ഐ സഭയുടെ ധ്യാനയോഗം മൂന്നാറില്‍ നടന്നത്. കോവിഡ് മാനദണ്ഡം പാലിക്കാതെയാണ് യോഗം നടന്നതെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നാലെ പങ്കെടുത്ത വൈദികരില്‍ നിരവധി വൈദികര്‍ക്ക് കോവിഡ് രോഗബാധയുണ്ടായി. പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.