CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 56 Seconds Ago
Breaking Now

കാത്തു കിടന്നത് നാലു മണിക്കൂറോളം ; ചെന്നൈയില്‍ നാലു കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

ആംബുലന്‍സില്‍ അത്യാസന നിലയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്.

ചെന്നൈയില്‍ നാല് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറല്‍ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവര്‍ നാലു മണിക്കൂറാണ് കഴിഞ്ഞത്. ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ എത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു.

ആംബുലന്‍സില്‍ അത്യാസന നിലയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കയുള്ള ആശുപത്രിയില്‍ എല്ലാത്തിലും രോഗികളുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ മെയ് 24 വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.