CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 41 Seconds Ago
Breaking Now

അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് ; കണ്ണൂരില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാര പാത

മണിക്കൂറില്‍ 175 കിലോമീറ്റര്‍വരെ വേഗംപ്രാപിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റായിരിക്കും ടൗട്ടേ.

അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ശക്തിയായ മഴയും കാറ്റും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അതീവ ജാഗ്രത ആവശ്യമാണ്.

ചുഴലിക്കാറ്റായി മാറിയശേഷം വടക്ക്, വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 18ന് ഗുജറാത്ത് തീരത്തിനു സമീപമെത്തുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അവിടെനിന്ന് രാജസ്ഥാനിലേക്കു കടക്കാന്‍ സാധ്യതയുണ്ട്. മണിക്കൂറില്‍ 175 കിലോമീറ്റര്‍വരെ വേഗംപ്രാപിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റായിരിക്കും ടൗട്ടേ.

പാലക്കാടും തിരുവനന്തപുരവും ഒഴിച്ചുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. സംസ്ഥാനത്തെമ്പാടും ഇന്നലെ ആരംഭിച്ച മഴ രാത്രിയിലും തുടര്‍ന്നു. കടലാക്രമണം രൂക്ഷമാണ്. കാറ്റിലും മഴയിലും ഇന്നലെ വ്യാപകമായ നാശനഷ്ടവും വൈദ്യുതി വിതരണത്തില്‍ തടസവും ഉണ്ടായി. പല ജില്ലകളിലും മണിക്കൂറുകളോളം വൈദ്യുതി ഉണ്ടായിരുന്നില്ല. മരങ്ങള്‍ വീണ് ഗതാഗത തടസവും ഉണ്ടായി. ഇന്നും അതീവ ജാഗ്രത പാലിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.