CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 34 Seconds Ago
Breaking Now

കാര്‍ വാങ്ങാന്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവം ; ദമ്പതികള്‍ അറസ്റ്റില്‍ ; കുട്ടിയുടെ മുത്തച്ഛന്റെ പരാതി നിര്‍ണ്ണായകമായി

വ്യാഴാഴ്ചയാണ് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്.

സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിലാണ് സംഭവം. 

കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.

മൂന്ന് മാസം മുമ്പാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ ഗുര്‍സാഹായ്ഗഞ്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യവസായിക്ക് കുഞ്ഞിനെ വില്‍ക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. കുഞ്ഞ് ഇപ്പോഴും വ്യവസായിയുടെ പക്കലാണെന്നും ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.