CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 27 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ പഴയ കാറുമായി സഞ്ചരിക്കാന്‍ ഇറങ്ങുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക്! സെന്ററില്‍ 8 പൗണ്ട് ചാര്‍ജ്ജ് ഈടാക്കും; വായു മലിനീകരണം കുറയ്ക്കാന്‍ പുതിയ സ്‌കീം ഇന്ന് മുതല്‍ പ്രാബല്യത്തില്‍

ബ്രിസ്റ്റോളും സമാനമായ പദ്ധതികള്‍ പരിഗണിക്കുന്നുണ്ട്

ബര്‍മിംഗ്ഹാമില്‍ വായു മലിനീകരണം കുറയ്ക്കാനുള്ള പദ്ധതിയുടെ ഭാഗമായി പഴയ കാര്‍ ഉടമകളില്‍ നിന്നും പ്രതിദിനം 8 പൗണ്ട് ചാര്‍ജ്ജ് ഈടാക്കുന്നു. 100,000 കാര്‍ ഉടമകളെയാണ് ഈ മാറ്റം ബാധിക്കുക. 

ഇന്ന് മുതലാണ് ക്ലീന്‍ എയര്‍ സോണ്‍ പ്രാബല്യത്തില്‍ വരുന്നത്. നഗരത്തിലെ കാല്‍ശതമാനത്തോളം കാറുകളെയും ഈ നീക്കം ബാധിക്കും. കൗണ്‍സില്‍ പിന്തുണയ്ക്കുന്ന ഈ ചാര്‍ജ്ജ് നല്ല ഉദ്ദേശത്തോടെ ആണെങ്കിലും ഇതില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് എഎ മുന്നറിയിപ്പ് നല്‍കുന്നു. 

കുറഞ്ഞ വരുമാനക്കാരെയും, യുവ ഡ്രൈവര്‍മാരെയും ഇത് സാരമായി ബാധിക്കുമെന്ന് എഎ കുറ്റപ്പെടുത്തി. ഉയര്‍ന്ന മലിനീകരണം ഉയര്‍ത്തുന്ന കോച്ചുകള്‍, ബസുകള്‍, എച്ച്ജിവികള്‍ എന്നിവയ്ക്ക് സോണില്‍ പ്രവേശിക്കാന്‍ 50 പൗണ്ട് ചാര്‍ജ്ജ് നല്‍കണം. 

എ4540 മിഡില്‍വേ റിംഗ് റോഡില്‍ പെടുന്ന എല്ലാ റോഡുകളും പദ്ധതിയുടെ ഭാഗമാണ്. ബാത്തില്‍ സമാനമായ ചാര്‍ജ്ജ് ഏര്‍പ്പെടുത്തി മൂന്ന് മാസം പിന്നിടുമ്പോഴാണ് ബര്‍മിംഗ്ഹാമും ഈ നിലയില്‍ തീരുമാനമെടുത്തത്. നികുതി ചുമത്തലിന് തുല്യമായ ഭാരമാണ് സ്‌കീം സൃഷ്ടിക്കുകയെന്ന് എഎ വ്യക്തമാക്കി. 

ബ്രിസ്റ്റോളും സമാനമായ പദ്ധതികള്‍ പരിഗണിക്കുന്നുണ്ട്. ലണ്ടനില്‍ നിലവിലുള്ള സ്‌കീം വിപുലപ്പെടുത്തുന്നതോടെ വിലക്ക് നേരിടുന്ന കാര്‍ ഉടമകളുടെ എണ്ണം 6 ലക്ഷമാകും. ഇന്‍-സോണില്‍ താമസിക്കുന്നവര്‍ക്ക് ഇളവ് നല്‍കാനായി പെര്‍മിറ്റുകള്‍ നല്‍കുമെന്ന് ബര്‍മിംഗ്ഹഗാം സിറ്റി കൗണ്‍സില്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.