CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 46 Seconds Ago
Breaking Now

യുകെയില്‍ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാല്‍പാട് കണ്ടെത്തി

കെന്റിലെ ഫോക്‌സ്‌റ്റോണിലെ മലമുകളിലാണ് കാല്‍പാടുകള്‍ കണ്ടെത്തിയത്.

യുകെയില്‍ ജീവിച്ചിരുന്ന ഏറ്റവും അവസാനത്തെ ദിനോസറിന്റെ കാല്‍പാട് കണ്ടെത്തി. 110 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ദിനോസറിന്റെ കാല്‍പാടാണ് കണ്ടെത്തിയിരിക്കുന്നത്.

കെന്റിലെ ഫോക്‌സ്‌റ്റോണിലെ മലമുകളിലാണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. പ്രൊസീഡിംഗ്‌സ് ഓഫ് ദ ജിയോളജിസ്റ്റ് എന്ന ജേണലില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പല ജനുസില്‍പ്പെട്ട ദിനോസറുകളുടെ കാല്‍പാടുകളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിവിധയിനം ദിനോസറുകള്‍ പ്രദേശത്ത് ജീവിച്ചിരുന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്.

കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ കാല്‍പാടിന് 80 സെന്റിമീറ്റര്‍ വീതിയും 65 സെന്റിമീറ്റര്‍ നീളവുമുണ്ട്. ഇഗ്വാനോഡന്‍ ദിനോസറുകളുടേതാണ് ഈ കാല്‍പാടെന്നാണ് നിഗമനം. സസ്യഭുക്കായ ഈ ദിനോസറിന് 10 മിറ്റര്‍ നീളമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.