CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 52 Seconds Ago
Breaking Now

പട്ടിണിക്കിടും, പൊള്ളല്‍ ഏല്‍പ്പിക്കും; 14 മാസം നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ വീട്ടുജോലിക്കാരി മരിച്ചു; സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജയ്ക്ക് 30 വര്‍ഷം ജയില്‍ശിക്ഷ

വീട്ടുജോലിക്കാരെ പീഡനത്തിന് ഇരയാക്കുന്ന കേസില്‍ ഇത്രയും ദീര്‍ഘമായ ശിക്ഷ സിംഗപ്പൂരില്‍ പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്

വീട്ടുജോലിക്കാരിയെ പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും വിധേയമാക്കി മരണത്തില്‍ കലാശിച്ച സംഭവത്തില്‍ ഇന്ത്യന്‍ വംശജയായ സ്ത്രീക്ക് സിംഗപ്പൂരില്‍ 30 വര്‍ഷത്തെ ജയില്‍ശിക്ഷ. 41 വയസ്സുള്ള ഇന്ത്യന്‍ വംശജയ്ക്കാണ് 14 മാസം നീണ്ട പീഡനങ്ങള്‍ക്കൊടുവില്‍ വീട്ടുജോലിക്കാരി മരിച്ചതിന് ശിക്ഷ ലഭിച്ചത്. 

വീട്ടുജോലിക്കാരെ പീഡനത്തിന് ഇരയാക്കുന്ന കേസില്‍ ഇത്രയും ദീര്‍ഘമായ ശിക്ഷ സിംഗപ്പൂരില്‍ പ്രഖ്യാപിക്കുന്നത് ഇതാദ്യമായാണ്. 2021 ഫെബ്രുവരിയില്‍ പ്രതി ഗായത്രി മുരുഗായന്‍ തനിക്കെതിരെ ചുമത്തിയ 28 കുറ്റങ്ങള്‍ ഏറ്റിരുന്നു. മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യ, പട്ടിണിക്കിട്ടും, ചൂടേറിയ വസ്തുക്കള്‍ കൊണ്ട് മുറിവേല്‍പ്പിച്ചും, തടങ്കലില്‍ പാര്‍പ്പിച്ചും പീഡിപ്പിച്ചെന്നാണ് കുറ്റങ്ങള്‍. 

2015 മേയിലാണ് മ്യാന്‍മാര്‍ പൗരത്വമുള്ള 24കാരി പിയാംഗ് ഗെയ് ഡോണിനെ ഗായത്രി ജോലിക്കെടുത്തത്. എന്നാല്‍ പിന്നീടുള്ള 14 മാസം ഗായത്രിയും, കുടുംബവും യുവതിയെ പീഡനങ്ങള്‍ക്ക് ഇരയാക്കി. ചൂലും, ഇരുമ്പ് ദണ്ഡും ഉള്‍പ്പെടെയുള്ള ഉപയോഗിച്ച് ഡോണിനെ നിരന്തരം മര്‍ദ്ദിച്ചിരുന്നു. ഒരു തവണ മുടിക്ക് പിടിച്ച് വലിച്ച് മുടി പിഴുതെടുക്കുകയും ചെയ്‌തെന്ന് ചാര്‍ജ്ജ്ഷീറ്റില്‍ വ്യക്തമാക്കി. 

എന്നാല്‍ 2016 ജൂലൈയില്‍ ഗായത്രിയും, ഇവരുടെ അമ്മയും നടത്തിയ അക്രമത്തില്‍ ഡോണ്‍ മരണപ്പെട്ടു. കഴുത്തിലെ എല്ല് പൊട്ടുകയും, തലച്ചോറിന് ക്ഷതമേല്‍ക്കുകയും ചെയ്ത നിലയിലായിരുന്നു ഇവര്‍. ഗായത്രിക്ക് എതിരെ കൊലക്കുറ്റമാണ് ആദ്യം ചുമത്തിയതെങ്കിലും മാനസിക ആരോഗ്യ പ്രശ്‌നങ്ങളുടെ പേരില്‍ ഇത് മനഃപ്പൂര്‍വ്വമല്ലാത്ത നരഹത്യയായി കുറയ്ക്കുകയായിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.