CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 16 Seconds Ago
Breaking Now

എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ മുന്‍കൂര്‍ റിട്ടയര്‍മെന്റ് തേടുന്നു! കാലാവധി തീരും മുന്‍പ് വിരമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണം 2008 മുതല്‍ മൂന്നിരട്ടി ഉയര്‍ന്നു; സ്ഥിതി ഇതിലും ഭയാനകമാകുമെന്ന മുന്നറിയിപ്പുമായി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍

ടാക്‌സ് നിയമങ്ങളാണ് ഡോക്ടര്‍മാരെ മുന്‍കൂര്‍ വിരമിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമെന്ന് ബിഎംഎ

യുകെയിലെ മെഡിക്കല്‍ രംഗത്ത് പുതിയ പ്രതിസന്ധി സംജാതമാകുന്നു. ജോലി സമ്മര്‍ദത്തിന് പുറമെ പെന്‍ഷന്‍ ടാക്‌സ് മാറ്റങ്ങളും ചേര്‍ന്ന് ഉയര്‍ന്ന അനുഭവസമ്പത്തുള്ള ഡോക്ടര്‍മാരുടെ കൂട്ടപ്പലായനത്തിനാണ് വഴിയൊരുക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. 

ഇംഗ്ലണ്ടിലും, വെയില്‍സിലും കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് വിരമിക്കുന്ന എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ എണ്ണം മൂന്നിരട്ടിയായി ഉയര്‍ന്നെന്നാണ് എന്‍എച്ച്എസ് ബിസിനസ്സ് സര്‍വ്വീസസ് അതോറിറ്റി ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിന് നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2008-ല്‍ 401 ഡോക്ടര്‍മാരാണ് ഈ വിധം എന്‍എച്ച്എസ് വിട്ടതെങ്കിലും ഈ വര്‍ഷം ഇത് 1358 ആയി ഉയര്‍ന്നു. 13 വര്‍ഷത്തിനിടെയാണ് ഈ കുതിപ്പ്. 

2008 മുതല്‍ എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ക്കിടയിലെ വിരമിക്കല്‍ 21 ശതമാനം വര്‍ദ്ധിച്ചു. 2952 ഡോക്ടര്‍മാരാണ് ഈ വര്‍ഷം വിമരിക്കുന്നത്. എന്നാല്‍ പ്രായം അടിസ്ഥാനമാക്കി വിരമിക്കുന്ന ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 20 ശതമാനം കുറവ് വന്നിട്ടുണ്ട്. ടാക്‌സ് നിയമങ്ങളാണ് ഡോക്ടര്‍മാരെ മുന്‍കൂര്‍ വിരമിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമെന്ന് ബിഎംഎ പറയുന്നു. 

നിലവിലെ പെന്‍ഷന്‍ ടാക്‌സേഷന്‍ സിറ്റം മൂലം നേരത്തെ വിരമിക്കുന്നതാണ് നല്ലതെന്ന അവസ്ഥയിലേക്ക് ഡോക്ടര്‍മാര്‍ തള്ളപ്പെടുന്നുവെന്നാണ് ബിഎംഎ പെന്‍ഷന്‍സ് കമ്മിറ്റി ചെയര്‍ വിശാല്‍ ശര്‍മ്മ വ്യക്തമാക്കുന്നത്. 2010ല്‍ നിലവില്‍ വന്ന നിയമമാറ്റം മൂലം വമ്പിച്ച ടാക്‌സ് ബില്ലാണ് മുതിര്‍ന്ന ഡോക്ടര്‍മാരെ കാത്തിരിക്കുന്നത്. ഇതുമൂലം 60 വയസ്സ് എത്തുന്നതിന് മുന്‍പ് റിട്ടയര്‍ ചെയ്യുന്നതാണ് ഡോക്ടര്‍മാരുടെ പ്ലാന്‍. 




കൂടുതല്‍വാര്‍ത്തകള്‍.