CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 48 Seconds Ago
Breaking Now

വിസ്മയയുടെ മരണം ; അന്വേഷണം പുരോഗമിക്കുന്നു ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകം

വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. ഭര്‍ത്താവ് കിരണിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് ശാസ്താംകോട്ട കോടതിയില്‍ അപേക്ഷ നല്‍കും. ഭര്‍ത്താവ് കിരണ്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

വിവാഹ സമയത്ത് വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ 80 പവന്‍ സ്വര്‍ണം പോരുവഴിയിലെ സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് കിരണ്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ ലോക്കറും അന്വേഷണ സംഘം പരിശോധിക്കും. കിരണ്‍ വിസ്മയയെ കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിച്ച് ആത്മഹത്യയായി ചിത്രീകരിച്ചതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.

വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. വിസ്മയയുടെയും കിരണിന്റെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കിരണിന്റെ പീഡനങ്ങളെ കുറിച്ച് വിസ്മയ കൂട്ടുകാരിക്കും ബന്ധുക്കള്‍ക്കും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ അവര്‍ പുറത്തുവിട്ടിരുന്നു. ഇത് യുവതിയുടെ ഫോണില്‍ നിന്ന് അയച്ചതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.