CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 11 Minutes 39 Seconds Ago
Breaking Now

ഒടുവില്‍ കോടതിക്ക് മുന്നില്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ വെളിപ്പെടുത്തി പ്രശസ്ത ഗായിക ബ്രിട്‌നി സ്പിയേഴ്‌സ്! മകള്‍ പ്രസവിക്കുന്നത് നിയന്ത്രിക്കാന്‍ ഉപകരണം ഘടിപ്പിച്ച് പിതാവ്; കോടതി ഉത്തരവിന്റെ ബലത്തില്‍ സാമ്പത്തികമായി നിയന്ത്രിക്കുന്നു; ഒപ്പം സ്വന്തം ജീവിതം പോലും പിതാവിന്റെ നിയന്ത്രണത്തില്‍; രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പര്‍സ്റ്റാര്‍ കോടതിയില്‍

13 വര്‍ഷമായി ഇത് നേരിടുന്നു. ഇനി എനിക്ക് ജീവിതം തിരിച്ചുവേണം

60 മില്ല്യണ്‍ ഡോളര്‍ മൂല്യമുണ്ട്, ലോകത്തില്‍ നിരവധി ആരാധകരുണ്ട്. പക്ഷെ സ്വന്തം ജീവിതം എങ്ങിനെ ആയിരിക്കണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം, അതുമാത്രമില്ല. അങ്ങിനെയെങ്കില്‍ പിന്നെ എന്തെല്ലാം ഉണ്ടായിട്ടും എന്ത് കാര്യം! പ്രശസ്ത ഗായിക ബ്രിട്‌നി സ്പിയേഴ്‌സാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. തന്നെ പിതാവിന്റെ നിയന്ത്രണത്തില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗായിക ഇപ്പോള്‍ കോടതിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. 

കോടതി ഉത്തരവിട്ട കണ്‍സര്‍വേറ്റര്‍ഷിപ്പിന്റെ ബലത്തില്‍ പിതാവ് ജാമി തന്റെ തന്റെ ജീവിതത്തിന്റെ നിയന്ത്രണം, 60 മില്ല്യണ്‍ ഡോളര്‍ സമ്പാദ്യവും കൈയടക്കി വെച്ചിരിക്കുകയാണെന്ന് ബ്രിട്‌നി ലോസാഞ്ചലസ് ജഡ്ജ് മുന്‍പാകെ വ്യക്തമാക്കി. കഴിഞ്ഞ 13 വര്‍ഷക്കാലമായുള്ള ഈ അവസ്ഥയില്‍ നിന്നും തന്നെ മോചിപ്പിക്കണമെന്നും ഗായിക ആവശ്യപ്പെടുന്നു. 

'ഈ കണ്‍സര്‍വേറ്റര്‍ഷിപ്പ് അവസാനിപ്പിക്കണം. ഇത് ചൂഷണമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് കാമുകളെ വിവാഹം ചെയ്യണം, ഒരു കുഞ്ഞിനെ പ്രസവിക്കണം. പക്ഷെ കണ്‍സര്‍വേറ്റര്‍ഷിപ്പ് പറയുന്നു ഇതൊന്നും സാധ്യമല്ലെന്ന്. കുട്ടികള്‍ ഉണ്ടാകുന്നത് തടയാനായി എന്റെ ഉള്ളില്‍ ഒരു ഐയുഡി (ഇന്‍ട്രായൂട്ടറൈന്‍ ഡിവൈസ്) സ്ഥാപിച്ചിട്ടുണ്ട്. എനിക്കൊരു ഡോക്ടറെ കാണണം, ഇത് പുറത്താക്കി കുഞ്ഞിനെ പ്രസവിക്കണം. തടവിലിട്ട അവസ്ഥയില്‍ ഒറ്റയ്ക്കാണ്', 25 മിനിറ്റ് നേരത്തെ അപ്പീലില്‍ ബ്രിട്‌നി ജഡ്ജ് ബ്രെന്‍ഡാ പെന്നിയോട് പറഞ്ഞു. 

ഈ അവസ്ഥയില്‍ നിന്നും മാറ്റങ്ങള്‍ വേണമെന്നും ഗായിക കോടതിയോട് ആവശ്യപ്പെട്ടു. സെക്‌സ് ട്രാഫിക്കിംഗിന് വിധേയമായി നാടുകടത്തി ഇഷ്ടത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യിക്കുകയും, ക്രെഡിറ്റ് കാര്‍ഡും, പണവും, ഫോണും, പാസ്‌പോര്‍ട്ടും വരെ പിടിച്ചുവെയ്ക്കുകയും ചെയ്യുന്നതായി കേട്ടിട്ടുണ്ട്. ഇതേ അവസ്ഥയാണ് ഞാന്‍ നേരിടുന്നത്. മദ്യപിച്ച അവസ്ഥയിലെത്തിക്കുന്ന മരുന്നുകള്‍ ഡോക്ടര്‍മാര്‍ കുത്തിവെയ്ക്കുന്നു. എല്ലാത്തിനും പിന്നില്‍ പിതാവാണ്, ബ്രിട്‌നി പറഞ്ഞു. 

13 വര്‍ഷമായി ഇത് നേരിടുന്നു. ഇനി എനിക്ക് ജീവിതം തിരിച്ചുവേണം, ഗായിക വ്യക്തമാക്കി. മകളോട് ഏറെ സ്‌നേഹമാണെന്നും, മിസ് ചെയ്യുന്നുവെന്നുമുള്ള രണ്ട് വരി മാത്രമാണ് പിതാവ് ജാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ബ്രിട്‌നിയെ സ്വതന്ത്രയാക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകരും കോടതിക്ക് മുന്നിലെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.