CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 20 Minutes 59 Seconds Ago
Breaking Now

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനും, കാര്‍ ടാക്‌സ് അടയ്ക്കാനും ആവശ്യപ്പെട്ട് ഡിവിഎല്‍എയില്‍ നിന്നും സന്ദേശങ്ങള്‍ ലഭിച്ചാല്‍ സൂക്ഷിക്കണം! സംഗതി വ്യാജം; മോട്ടോറിസ്റ്റുകളെ കുരുക്കാന്‍ കച്ചകെട്ടി ഹാക്കര്‍മാര്‍

പേയ്‌മെന്റ് അടച്ചില്ലെങ്കില്‍ 1000 പൗണ്ട് പിഴ ഈടാക്കുമെന്ന് തുടങ്ങിയ ഭീഷണികളുമുണ്ട്

ഡ്രൈവര്‍ & വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി കൊവിഡ് മഹാമാരി മൂലം സേവനങ്ങള്‍ നല്‍കുന്നതിന്റെ വേഗത കുറഞ്ഞതോടെ മോട്ടോറിസ്റ്റുകളെ കുരുക്കിലാക്കാന്‍ ഹാക്കര്‍മാര്‍. ഈ വര്‍ഷം ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനും, കാര്‍ ടാക്‌സ് അടയ്ക്കാനും ശ്രമിക്കുന്ന ഉപയോക്താക്കള്‍ ഇതിന് സാധിക്കാതെ വരുമ്പോള്‍ ഫോണ്‍ വഴിയും, ഓണ്‍ലൈന്‍ ചാറ്റ് വഴിയും ബന്ധപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെടുകയാണ്. ഇതുമൂലം പരിഹരിക്കാതെ കിടക്കുന്ന പേപ്പര്‍വര്‍ക്കുകള്‍ ഉപയോഗപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. 

ഇൗ അവസരം പ്രയോജനപ്പെടുത്തി ഡിവിഎല്‍എയില്‍ നിന്നാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പുകാര്‍ വ്യാജ സന്ദേശം അയയ്ക്കുന്നത്. പേയ്‌മെന്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനും, റോഡ് ടാക്‌സ് റിന്യൂ ചെയ്യാനും ആവശ്യപ്പെട്ടാണ് സന്ദേശങ്ങള്‍ എത്തുന്നത്. 

ബാങ്ക് അക്കൗണ്ടുകള്‍ രേഖപ്പെടുത്താനായി ഒരു ലിങ്കും ഇതോടൊപ്പം നല്‍കും. ഇതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ മോഷ്ടാക്കള്‍ അനായാസം പണം കൈക്കലാക്കും. Action required, Final request തുടങ്ങിയ ക്യാപ്ഷനുകളോടെയാണ് സന്ദേശങ്ങള്‍ എത്തുക. ഇതിന് പുറമെ നിങ്ങളുടെ വാഹന ടാക്‌സ് പേയ്‌മെന്റ് പരാജയപ്പെട്ടെന്നും, വെഹിക്കിള്‍ ടാക്‌സ് അപ്‌ഡേറ്റഡ് അല്ലെന്നും കാണിച്ചുള്ള ഇമെയിലുകളും ഇരകളെ തേടിയെത്തുന്നു. 

പേയ്‌മെന്റ് അടച്ചില്ലെങ്കില്‍ 1000 പൗണ്ട് പിഴ ഈടാക്കുമെന്ന് തുടങ്ങിയ ഭീഷണികളുമുണ്ട്. Gov.uk വെബ്‌സൈറ്റില്‍ നിന്നുമല്ലാതെ എത്തുന്ന സന്ദേശങ്ങള്‍ ജാഗ്രതയോടെ കാണുന്നതാണ് ബുദ്ധി. 




കൂടുതല്‍വാര്‍ത്തകള്‍.