CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 54 Seconds Ago
Breaking Now

ഫ്രാന്‍സില്‍ നാലാം വ്യാപനം തുടങ്ങി; പ്രതിരോധശേഷി ഉള്ളവര്‍ക്ക് മാത്രം ബാറില്‍ പ്രവേശനം; കെയര്‍ വര്‍ക്കേഴ്‌സിന് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധം; ദേശീയ അഭിസംബോധനയില്‍ മാക്രോണ്‍

കെയര്‍ വര്‍ക്കര്‍മാര്‍ക്കിടയില്‍ പരിശോധന നടത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്ക് വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തും

ബാറുകളിലും, കഫെകളിലും, റെസ്റ്റൊറന്റുകളിലും പ്രവേശിക്കാന്‍ കൊറോണാവൈറസ് വാക്‌സിനേഷന്‍ വഴിയുള്ള പ്രതിരോധം നിര്‍ബന്ധമാക്കി ഫ്രാന്‍സ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ചത്. 

പുതിയ ഡെല്‍റ്റാ കൊവിഡ് വേരിയന്റ് കര്‍ശനമായ നടപടികള്‍ ആവിഷ്‌കരിക്കാന്‍ നിര്‍ബന്ധിതമാക്കിയെന്ന് മാക്രോണ്‍ വ്യക്തമാക്കി. പ്രായമായവരെയും, രോഗബാധിതരെയും പരിചരിക്കാന്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കി. 100% വാക്‌സിനേഷനിലേക്ക് നീങ്ങവെയാണ് ഫ്രാന്‍സിന്റെ പുതിയ നിബന്ധനകള്‍.

ശരത്കാലത്ത് തുടങ്ങുമെന്ന് പ്രതീക്ഷിച്ച നാലാം ഘട്ട വ്യാപനം ഇപ്പോള്‍ തന്നെ ആരംഭിച്ച് കഴിഞ്ഞെന്ന് ആരോഗ്യവിദഗ്ധര്‍ ഭയപ്പെടുന്നു. കൂടുതല്‍ വാക്‌സിനേറ്റ് ചെയ്യുമ്പോള്‍ വൈറസിന് പടരാനുള്ള ഇടവും കുറയ്ക്കുകയാണെന്ന് മാക്രോണ്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ 15നകം വാക്‌സിനേഷന്‍ സ്വീകരിക്കാനാണ് പ്രസിഡന്റ് കെയര്‍ വര്‍ക്കര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇതിന് ശേഷം കെയര്‍ വര്‍ക്കര്‍മാര്‍ക്കിടയില്‍ പരിശോധന നടത്തി വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ക്ക് വിലക്കുകള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തും. 




കൂടുതല്‍വാര്‍ത്തകള്‍.