CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 54 Seconds Ago
Breaking Now

ഒന്നും ഒളിക്കാനില്ലെങ്കില്‍ മോദി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണം; വീണ്ടും വിമര്‍ശനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

പെഗസസ് വിഷയം പുറത്തുവന്നതുമുതല്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നിരുന്നു.

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍  പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഒന്നും ഒളിക്കാനില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണം. കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്തണമെന്നും സ്വാമി ട്വിറ്ററില്‍ കുറിച്ചു. പദ്ധതിക്ക് പണം നല്‍കിയത് ഉള്‍പ്പെടെ ആരെന്ന് കണ്ടെത്തണമെന്നും അദ്ദേഹം രാവിലെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. പെഗസസ് വിഷയം പുറത്തുവന്നതുമുതല്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി കൂടിയായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തുവന്നിരുന്നു.

ആരാണ് പെഗാസസിന് പിന്നിലെന്നും ഇതിനായി പണം മുടക്കിയതാരാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വലിയ ഒരു വാര്‍ത്ത പുറത്തുവരാന്‍ പോകുന്നുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെ ഞായറാഴ്ചയോടെയാണ് കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന വിവരം പുറത്തു വന്നത്.

'സംഭവത്തില്‍ കൈകള്‍ ശുദ്ധമാക്കി കേന്ദ്രം രംഗത്തുവരണം. സാമ്പത്തിക കരാറുകള്‍ക്ക് അനുസരിച്ച് പണിയെടുക്കുന്ന സ്ഥാപനമാണ് പെഗസസ്. അവരുടെ ഇന്ത്യന്‍ ദൗത്യത്തിന് പണം നല്‍കിയത് ആരെന്ന ചോദ്യമാണ് ഒഴിവാക്കാന്‍ പറ്റാത്തത്. കേന്ദ്രസര്‍ക്കാരല്ലെങ്കില്‍ പിന്നെയാര്. അതു ഇന്ത്യയിലെ ജനങ്ങളോടു പറയേണ്ട ബാധ്യത മോദി സര്‍ക്കാരിന്റേതാണ്' – സ്വാമി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഉള്‍പ്പെടെ 14 ലോകനേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നതാണ് ഈ വിഷയം സംബന്ധിച്ച മറ്റൊരു ഗുരുതര റിപ്പോര്‍ട്ട്. സംഭവത്തില്‍ ഫ്രാന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.