CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 51 Seconds Ago
Breaking Now

കരുവന്നൂര്‍ ബാങ്കില്‍ വന്‍കിട ലോണിന് ഇടനിലക്കാര്‍; കമ്മീഷന്‍ പത്തു ശതമാനം

ഈടില്ലാതെയും വ്യാജ രേഖകള്‍ ഉണ്ടാക്കിയുമാണ് കോടിക്കണക്കിനു രൂപയുടെ ലോണുകള്‍ നല്‍കിയത്

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍കിട ലോണുകള്‍ നല്‍കാന്‍ ഏജന്റുമാരെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ആരോപണം. എടുക്കുന്ന ലോണിന്റെ 10 ശതമാനമായിരുന്നു കമ്മീഷന്‍. ഏജന്റുമാരുടെ ഇടപെടലില്‍ പാസാക്കിയ വന്‍കിട ലോണുകള്‍ തേക്കടിയിലെ റിസോര്‍ട്ടില്‍ നിക്ഷേപിച്ചതായാണ് വിവരം.

ഏജന്റുമാരുടെ തന്നെ റിസോര്‍ട്ടിലാണ് ഈ പണം നിക്ഷേപിച്ചത്. ഈടില്ലാതെയും വ്യാജ രേഖകള്‍ ഉണ്ടാക്കിയുമാണ് കോടിക്കണക്കിനു രൂപയുടെ ലോണുകള്‍ നല്‍കിയത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മീഷന്‍ ഏജന്റ് ബിജോയ് എന്നിവര്‍ മുഖേനയാണ് കമ്മീഷന്‍ നിരക്കില്‍ വന്‍കിട ലോണുകള്‍ നല്‍കിയിരുന്നതെന്നാണ് ആരോപണം. അതേസമയം, ബാങ്കിലെ ജപ്തി നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തി വെച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഭരണം കൈമാറിയ സാഹചര്യത്തിലാണ് നടപടി. ബാങ്കിന്റെ ഭരണം സംബന്ധിച്ച് കേരള ബാങ്കുമായി ആലോചിച്ചാകും തീരുമാനമെടുക്കുക.

 




കൂടുതല്‍വാര്‍ത്തകള്‍.