ലെസ്റ്റര്‍ (യുകെ ) കിടങ്ങൂര്‍ കുമ്പുക്കല്‍ പരേതനായ കെ എം കുരുവിളയുടെ ഭാര്യ യൂകെ യിലെ ലെസ്റ്ററില്‍ നിര്യാതയായ മറിയാമ്മ കുരുവിള (87) യുടെ പൊതുദര്‍ശന ശുശ്രുഷ (Wake Service) 26/08/21 വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിക്ക് ലെസ്റ്ററിലെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ നടത്തപ്പെടുന്നു. ദിവ്യ ബലിക്കും ശുശ്രുഷകള്‍ക്കും ശേഷം അന്നേദിവസം 1.30 PM വരെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ശുശ്രൂഷകള്‍ക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ക്‌നാനായ മിഷന്‍ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫാദര്‍ സജി മലയില്‍ പുത്തന്‍പുര യില്‍, ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ്, സീറോമലബാര്‍ സെന്റ് അല്‍ഫോന്‍സാ മിഷന്‍ പള്ളി വികാരിയുമായ മോണ്‍സിഞ്ഞോര്‍ ഫാദര്‍ ജോര്‍ജ്ജ് തോമസ് ചേലക്കല്‍,യുകെ സെന്‍ ജൂഡ് ക്‌നാനായ മിഷന്‍ ചുമതലയുള്ള ഫാദര്‍ ജിന്‍സ് കണ്ടക്കാട്ട്, ക്രൈസ്റ്റ് ദ കിംഗ് ക്‌നാനായ മിഷന്‍ വികാരി ഫാദര്‍ സഞ്ജു കൊച്ചുപറമ്പില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കുന്നതുമാണ്. ഭൗതികശരീരം 30/08/21 തിങ്കളാഴ്ച 3PM ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പരേതയുടെ ഇടവക ദേവാലയമായ കൂടല്ലൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിക്കുന്നതുമാണ്. പരേത കൂടല്ലൂര്‍ എറികാട്ട് കുടുംബാംഗമാണ്.
മക്കള്‍ :കെ കെ മാത്യു, എല്‍സി, പരേതരായ (ആന്‍സി,മോളി ),ടോമി കുമ്പുക്കല്‍( ലെസ്റ്റര്‍ ), ബിജു കുമ്പുക്കല്‍ (ബെര്‍മിങ്ഹാം ),അജി കുമ്പുക്കല്‍ (ബോള്‍ട്ടണ്‍ ), ലിസി (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ),രാജി (ലെസ്റ്റര്‍ ). മരുമക്കള്‍ :മേരി കുന്ന ശ്ശേരില്‍ (ഏറ്റുമാനൂര്‍) സിറില്‍ തേക്കുംകാട്ടില്‍ (ഞീഴൂര്‍ ) തങ്കച്ചന്‍ വാണിയം പറമ്പില്‍ (ഇറ്റലി ) തോമാച്ചന്‍ പള്ളിക്കല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ് ) ഷൈനി പാറയില്‍ ലെസ്റ്റര്‍ ), സണ്ണി കോനേത്ത് (സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ) ലാലി അറയ്ക്കകുന്നേല്‍ (ബര്‍മിംഗ്ഹാം ), സില്‍വി വരകുകാല ചിറയില്‍ (ബോള്‍ട്ടണ്‍ ) വിനോദ് ഒറ്റപ്ലാക്കല്‍ (ലെസ്റ്റര്‍ )
/WhatsApp Image 20210824 at 22.16.44.jpeg
സ്‌നേഹപൂര്‍വ്വം,
PRO
St.Alphonsa Mission
Greencoat Road
Leicester
Leicestershire
LE3 6NZ
United Kingdom
Email: keralacatholicsleicester@gmail.com
Phone: (0116) 287 5232