സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ കാറില്‍ നിന്ന് വ്യാജ കറന്‍സികള്‍ വലിച്ചെറിയുന്നത് വീഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് രണ്ടു പേര്‍ക്ക് ഒരു വര്‍ഷം തടവും 40 ലക്ഷം രൂപ പിഴയും വിധിച്ച് ദുബൈ കോടതി. യൂറോപ്യന്‍ പൗരനും ഏഷ്യന്‍ പൗരനുമാണ് ശിക്ഷ കിട്ടിയത്.
അരലക്ഷം വ്യാജ യൂറോയാണ് ഇരുവരും കാറില്‍ നിന്ന് തൊഴിലാളികളുടെ മുന്നിലേക്കെറിഞ്ഞത്.
അല്‍ഖൂസ് വ്യവസായ മേഖലയിലാണ് സംഭവം. ചിത്രം യൂറോപ്യന്‍ പൗരന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചു. തുടര്‍ന്ന് ദുബൈ പൊലീസിന്റെ സൈബര്‍ വിഭാഗം അന്വേഷിച്ചപ്പോള്‍ പ്രതികള്‍ എറിഞ്ഞത് വ്യാജ കറന്‍സിയാണെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ കാറിന് ചുറ്റും തൊഴിലാളികള്‍ കൂടി നില്‍ക്കുന്നതും വീഡിയോയിലുണ്ട്.
കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് നിരീക്ഷിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാനാണ് ഇതു ചെയ്തതെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു.
വ്യാജ കറന്‍സി കള്ളക്കടത്തു നടത്തി വിതരണം ചെയ്തത് ഉള്‍പ്പെടെ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ക്രിമിനല്‍ കോടതി രണ്ടുവര്‍ഷത്തെ തടവായിരുന്നു വിധിച്ചത്. പിന്നീട് അപ്പീല്‍ കോടതി ഒരു വര്‍ഷമാക്കി.