CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 44 Seconds Ago
Breaking Now

ലൗ ജിഹാദും മുസ്ലീം പുരോഹിതനും ; വിവാദമായ കൈപുസ്തകത്തില്‍ വിശദീകരണവുമായി താമരശേരി രൂപത

പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയ നടത്തുന്നുണ്ടെന്നും ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു.

ലൗ ജിഹാദുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കൈപുസ്തകത്തില്‍ വിശദീകരണവുമായി താമരശേരി രൂപത. ഏതെങ്കിലും മതവിഭാഗത്തോടുള്ള എതിര്‍പ്പു കൊണ്ടല്ല പുസ്തകം ഇറക്കിയതെന്നും ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്നും താമരശേരി രൂപത അറിയിച്ചു. ക്രിസ്ത്യന്‍ യുവാക്കളെ വിശ്വാസത്തില്‍ നിര്‍ത്താനായിരുന്നു പുസ്തകം തയ്യാറാക്കിയത്. പെണ്‍കുട്ടികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കുക എന്നതും ലക്ഷ്യമായിരുന്നെന്ന് മതബോധന കേന്ദ്രം ഡയറക്ടര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയ നടത്തുന്നുണ്ടെന്നും ലൗ ജിഹാദ് എന്നത് യാഥാര്‍ത്ഥ്യമാണെന്നും പുസ്തകത്തില്‍ പറഞ്ഞിരുന്നു. റംസാന്‍, ഈദ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ വീടുകളിലേക്ക് ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നത് ലൗ ജിഹാദിന് വേണ്ടിയാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

'പെണ്‍കുട്ടികളെ വശീകരിക്കാനായി ഇസ്ലാം മതപുരോഹിതര്‍ വഴി ചെയ്യുന്ന ആഭിചാരക്രിയയാണ് കൈ വിഷം അഥവാ ഓതിക്കെട്ടല്‍. പെണ്‍കുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുകള്‍ സ്വന്തമാക്കിയോ അല്ലെങ്കില്‍ പെണ്‍കുട്ടികളുടെ പേര് പറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ ഓതിക്കെട്ടിയോ ഈ ആഭിചാരക്രിയ നടത്താറുണ്ട്' പുസ്തകത്തില്‍ വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.