CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 2 Seconds Ago
Breaking Now

സല്യൂട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ തൊഴുതുകൊണ്ട് അഭിവാദ്യം ചെയ്ത് സുരേഷ് ഗോപി

സല്യൂട്ട് വിവാദമാക്കിയതാരാണെന്നും ആ പോലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.

തൃശ്ശൂരില്‍ സല്യൂട്ട് ചോദിച്ചുവാങ്ങി വിവാദത്തിലായ സുരേഷ് ഗോപി എംപിക്ക് കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന്റെ മനസറിഞ്ഞുള്ള സല്യൂട്ട്. പാലാ മുത്തോലിയില്‍ ബിജെപി പരിപാടിക്കെത്തിയ സുരേഷ് ഗോപി എംപിക്ക് സിഐ കെപി തോംസണ്‍ ആണ് സല്യൂട്ട് നല്‍കി ആദരിച്ചത്. സിഐയെ തൊഴുതുകൊണ്ട് തിരിച്ച് അഭിവാദ്യംചെയ്ത സുരേഷ് ഗോപി അദ്ദേഹത്തെ അടുത്തുവിളിച്ച് കുശലാന്വേഷണവും നടത്തി.

പിന്നീട് ബിഷപ്പിനെ കാണാനെത്തിയ എംപി ബിഷപ്പ് ഹൗസിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടെ തന്റെ നിലപാടും വ്യക്തമാക്കിയിരുന്നു. സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണം. ആരെയും സല്യൂട്ട് ചെയ്യേണ്ടതില്ല. പക്ഷേ, അതില്‍ രാഷ്ട്രീയവേര്‍തിരിവ് വരുന്നത് ശരിയല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

സല്യൂട്ട് വിവാദമാക്കിയതാരാണെന്നും ആ പോലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. പോലീസ് അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ആരുടെ അസോസിയേഷന്‍ എന്ന് സുരേഷ് ഗോപി തിരിച്ചുചോദിച്ചു. ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാനത്തിലുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

സല്യൂട്ട് നല്‍കാന്‍ പാടില്ലെന്ന് പറഞ്ഞത് ആരാണ്. അങ്ങനെ പറയാന്‍ കഴിയില്ല. പോലീസ് കേരളത്തിലാണ്. ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. അത് അനുസരിക്കണം. ഡിജിപി ആണ് നിര്‍ദേശം കൊടുക്കേണ്ടത്. അദ്ദേഹം പറയട്ടെ. സല്യൂട്ട് നല്‍കേണ്ട എന്നവര്‍ വിശ്വസിക്കുന്നെങ്കില്‍ രാജ്യസഭാ ചെയര്‍മാന് പരാതി നല്‍കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞു

 




കൂടുതല്‍വാര്‍ത്തകള്‍.