CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 33 Seconds Ago
Breaking Now

'വേട്ടക്കാരന് ഹലേലൂയ്യ പാടുന്നവര്‍'; മന്ത്രിയുടെ നടപടി സര്‍ക്കാര്‍ നിലപാടാണോ എന്ന് വ്യക്തമാക്കണം, വിഎന്‍ വാസവനെതിരെ സമസ്ത ലേഖനം

കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു

പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പ്രശ്‌നമാക്കുന്നത് തീവ്രവാദികളാണെന്ന മന്ത്രി വിഎന്‍ വാസവന്റെ പ്രതികരണത്തിനെതിരെ സമസ്ത മുഖപത്രം. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നു. 'വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലൂയ്യ പാടുന്നവര്‍' എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. എസ്‌വൈഎസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനമെഴുതിയത്. ഇരയെ ആശ്വസപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നു.മന്ത്രിയുടെ നടപടി സര്‍ക്കാര്‍ നിലപാടാണോ എന്ന് വ്യക്തമാക്കണം. ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണ്. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു

കഴിഞ്ഞ ദിവസം കോട്ടയത്ത് എത്തി പാലാ ബിഷപ്പിനെ നേരില്‍ കണ്ട ശേഷം മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനയിലും ഫേസ്ബുക്ക് കുറിപ്പിലും ബിഷപ്പിനെ പുകഴ്ത്തുന്ന നിലപാടാണ് വിഎന്‍ വാസവന്‍ സ്വീകരിച്ചത്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം 

അഭിവന്ദ്യനായ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനെ സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. മന്ത്രിസഭാ രൂപീകരണത്തിന് ശേഷം ഇപ്പോഴാണ് പിതാവിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞത്. തികച്ചും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമായിരുന്നു. ബൈബിള്‍, ഖുറാന്‍, രാമായണം, ഭഗവദ്ഗീത തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വളരെ ശ്രദ്ധാ പൂര്‍വ്വം ശ്ര വിക്കാറുണ്ട്. സന്ദര്‍ശനം ഹൃദ്യമായ ഒരു അനുഭവമായിരുന്നു. സമൂഹ മാധ്യമങ്ങള്‍ വഴിയും മറ്റും വര്‍ഗ്ഗീയ ധ്രുവീകരണത്തിനും ചേരിതിരിവുണ്ടാക്കുവാനും ശ്രമിക്കുന്ന ചില ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഗവണ്മെന്റ് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് സ്വാഗതം ചെയ്യുന്നു. അസമാധാന അന്തരീക്ഷം സൃഷ്ടിക്കുവാന്‍ ആരെയും അനുവദിക്കില്ല.

 

 




കൂടുതല്‍വാര്‍ത്തകള്‍.