CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 49 Minutes 23 Seconds Ago
Breaking Now

ജോലിയ്ക്ക് പോകാന്‍ നിര്‍ബന്ധിച്ചതിലുള്ള വിരോധം ; ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ 17 കാരി അറസ്റ്റില്‍

പതിനേഴുകാരിയായ തന്നോട് കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

കൂടത്തായി മോഡലില്‍ കുടുംബാംഗങ്ങളെ കൂട്ടക്കൊല ചെയ്ത് പതിനേഴുകാരി. കര്‍ണാടകത്തിലെ ചിത്രദുര്‍ഗയിലാണ് സംഭവം. അച്ഛന്‍, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്തിയ പതിനേഴുകാരിയെ പോലീസ് മൂന്ന് മാസത്തിന് ശേഷം അറസ്റ്റ് ചെയ്തു.

ജൂലായ് 12നാണ് ഭാരമസാഗരയ്ക്കടുത്ത് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക് (45), ഭാര്യ സുധാഭായ് (40), മകള്‍ രമ്യ (16), ഗുന്ദിബായ് (80) എന്നിവര്‍ ഭക്ഷണം കഴിച്ചതിനുശേഷം അവശനിലയിലാവുകയും മരണപ്പെടുകയും ചെയ്തത്. മകന്‍ രാഹുലും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ചെങ്കിലും ചികിത്സയിലൂടെ രക്ഷപ്പെട്ടു.

റാഗി കൊണ്ടുണ്ടാക്കിയ പലഹാരത്തില്‍ വിഷം കലര്‍ത്തിയാണ്  നാലുപേരെയും കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് പോലീസ് അറിയിച്ചു.

കുടുംബാംഗങ്ങളെ മുഴുവന്‍ കൊലപപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ തിപ്പനായിക്കിന്റെ മൂത്തമകളാണ് അറസ്റ്റിലായത്.

പതിനേഴുകാരിയായ തന്നോട് കൂലിപ്പണിക്കുപോകാന്‍ നിര്‍ബന്ധിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. വീട്ടുകാര്‍ വഴക്ക് പറയുന്നതും പെണ്‍കുട്ടിയില്‍ വൈരാഗ്യം സൃഷ്ടിച്ചിരുന്നു.

കൂലിപ്പണിക്കാരിയായ അമ്മ വൈകീട്ട് ജോലികഴിഞ്ഞെത്തിയപ്പോഴാണ് അത്താഴത്തിനുള്ള പലഹാരമുണ്ടാക്കിയത്. ഇതിനിടെ വീട്ടില്‍ വൈദ്യുതി പോയിരുന്നു. ഈ സമയം ആരോ വീട്ടില്‍ക്കടന്ന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാകാമെന്ന് ആദ്യം സംശയമുയര്‍ന്നിരുന്നു.

തുടര്‍ന്ന് ഭക്ഷണമുണ്ടാക്കാനുപയോഗിച്ച സാധനങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചിരുന്നു. പിന്നീടാണ് സംശയം വീട്ടിലെ പെണ്‍കുട്ടിയിലേക്ക് നീങ്ങിയത്. സംഭവദിവസം മൂത്തമകള്‍ റാഗിപ്പലഹാരം കഴിക്കാത്തതും സംശയം ബലപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.