CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 54 Minutes 31 Seconds Ago
Breaking Now

ഷാരൂഖിനെ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്ന വീഡിയോകള്‍ മനസിനെ വല്ലാതെ അലട്ടുന്നു ; ശ്രുതി ഹരിഹരന്‍

ഷാരൂഖ് ഖാനെ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്നതിന് എതിരെ നടി ശ്രുതി ഹരിഹരന്‍. ആര്യന്‍ ഖാന്റെ ജാമ്യം തള്ളിയ സാഹചര്യത്തില്‍ ഷാരൂഖ് ഖാന്‍, മകനെ കാണാന്‍ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയിരുന്നു. മകനെ കണ്ട് പുറത്തിറങ്ങിയ ഷാരൂഖിന് ചുറ്റും ജനങ്ങളും മാധ്യമങ്ങളും തടിച്ചു കൂടിയ കാഴ്ച തന്നെ അസ്വസ്ഥയാക്കി എന്നാണ് ശ്രുതി കുറിച്ചിരിക്കുന്നത്.

'മകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഒരു സൂപ്പര്‍സ്റ്റാര്‍ പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളും പൊതു ജനങ്ങളും വേട്ടയാടുന്ന വീഡിയോകള്‍ ഇന്ന് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സമൂഹം ഇത്തരം കാര്യങ്ങളോട് പ്രതികരിയ്ക്കുന്ന രീതി മനസ്സിലാക്കാന്‍ കഴിയുന്നില്ല. നിയമത്തിന് മുന്നില്‍ ആരും ചെറുതല്ല, വലുതല്ല എന്ന സത്യം അംഗീകരിയ്ക്കുമ്പോഴും, സമൂഹത്തിന്റെ നിലപാടുകള്‍ കാണുമ്പോള്‍ എനിക്ക് കൗതുകം തോന്നുന്നു' എന്നാണ് ശ്രുതി കുറിച്ചിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.