CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 22 Seconds Ago
Breaking Now

കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഓ .എന്‍ .വി .കുറുപ്അനുസ്മരണവും 'സാന്ധ്യരാഗം'സംഗീത സന്ധ്യയും ഒക്ടോബര്‍ 30 ന്

ഇംഗ്ലണ്ടിലെ ബ്രിസ്റ്റോള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ കലാ സാംസ്‌ക്കാരിക   സംഘടനയായ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയകവിയും ജ്ഞാനപീഠം ജേതാവുമായ പ്രൊഫസ്സര്‍ ഓ .എന്‍ .വി .കുറുപ്അനുസ്മരണവും ഓ .എന്‍ .വി യുടെ ഗാനങ്ങള്‍ കൊണ്ട് അവതരിപ്പിക്കുന്ന 'സാന്ധ്യരാഗം' എന്ന സംഗീത സന്ധ്യയും ഒക്ടോബര്‍ 30 ന് വൈകുന്നേരം നാലുമണിക്ക് കോസ്‌മോപോളിറ്റന്‍ ക്ലബ്ബ് ഹാളില്‍ നടക്കും . കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടക്കുന്ന പരിപാടിയായതിനാല്‍ ക്ലബ് അംഗങ്ങള്‍ക്കു മാത്രമാകും പ്രവേശനം .പ്രസിഡന്റ് ശ്രീ ജോസ് മാത്യുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ സെക്രട്ടറി ശ്രീ ബിജുമോന്‍ജോസഫ് സ്വാഗതപ്രസംഗവും  ശ്രീ ഷാജികൂരാപ്പിള്ളില്‍   പ്രൊഫസ്സര്‍ ഓ .എന്‍.വി.കുറുപ് അനുസ്മരണം നടത്തുകയും ചെയ്യും .ക്ലബ്ബിന്റെ ട്രഷറര്‍ ശ്രീ ടോംജോര്‍ജിന്റെ നന്ദിപ്രസംഗത്തോടെ അവസാനിക്കുന്ന അനുസ്മരണ സമ്മേളനത്തിനു ശേഷം പ്രമുഖഗായകര്‍ ഓ .എന്‍.വി രചിച്ച ഗാനങ്ങള്‍ ആലപിക്കും . ഗായകരായ  പ്രമോദ്പിള്ളൈ ,  അജിത്കുമാര്‍ ,ജിനു പണിക്കര്‍ , മേഘ്‌ന മനു , സജിമാത്യു , മനു വാസുപണിക്കര്‍ , ജിസ് ജോയ് , നിഷാമനു ,ഡോണി ചാക്കോ ,ബിന്‍സി മരിയ ഫ്രാന്‍സിസ് എന്നിവര്‍  ഗാനങ്ങള്‍ ആലപിക്കും ..കൂടുതല്‍ വിവരങ്ങള്‍ക്ക് :cosmopolitanclub.bristol@outlook.com

 

 




കൂടുതല്‍വാര്‍ത്തകള്‍.