CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 44 Seconds Ago
Breaking Now

കേരള പിറവി ദിനാഘോഷം ഇന്നു തുടക്കം ; സമാപനം നവംബര്‍ 13 ശനിയാഴ്ച

ടോണ്ടന്‍ ; മലയാളം സാംസ്‌കാരിക സമിതി യുകെ (മാസ്സ്, യുകെ) യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ആറു വര്‍ഷമായി നടന്നുവരുന്ന കേരളപ്പിറവി ദിനാഘോഷം നവംബര്‍ ഒന്നായ ഇന്ന് മുതല്‍ ആരംഭിക്കുന്നു. സൗത്ത് വെസ്റ്റിന്റെ പൂന്തോട്ട നഗരിയായ സോമര്‍സെറ്റിന്റെ തലസ്ഥാന നഗരിയായ ടോണ്ടനില്‍ മലയാളം ഭാഷ പഠനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഔപചാരിക തുടക്കത്തോടെ ഈ വര്‍ഷത്തെ കേരള പിറവി ദിനാഘോഷം ആരംഭിക്കും. നവംബര്‍ 13 ന് ആഘോഷ പരിപാടികള്‍ സമാപിക്കും.നവംബര്‍ 13ന് മാസ്സ് സ്ഥാപക പ്രസിഡന്റ് ശ്രീ ബൈജു സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമാപന സാംസ്‌കാരിക സമ്മേളനം ശീ സജീഷ് ടോം , മുന്‍ യുക്മ ദേശീയ സെക്രട്ടറി ആന്‍ഡ് കൗണ്‍സിലര്‍ ബാസ്സിംഗ്‌സ്‌റ്റോക്ക്) ഉത്ഘാടനം ചെയ്യും.

2020-21 വര്‍ഷത്തിലെ പ്രശസ്ത സേവനത്തിനുള്ള മാസ്സ് യുകെ പ്രതിഭാ പുരസ്‌കാരം ഫൗണ്ടര്‍ സുധാകരന്‍ പാലാ നിര്‍വ്വഹിക്കും. മാസ്സ് യുകെ ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് സ്വാഗതവും വൈസ് പ്രസിഡന്റ് ദ്വിതീസ് ടി പിള്ള കൃതജ്ഞതയും പറയും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ ആരംഭിക്കും.




കൂടുതല്‍വാര്‍ത്തകള്‍.