CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 41 Seconds Ago
Breaking Now

മാസ്സ് യുകെയ്ക്ക് നവ നേതൃത്വം ; ദ്വിദീഷ് ടി പിള്ള പ്രസിഡന്റ് , ജെഫിന്‍ ജേക്കബ് ജനറല്‍ സെക്രട്ടറി

ഭാഷാ പഠനവും മലയാളതനിമയുള്ള കൂട്ടായ്മയും ലക്ഷ്യമാക്കി ആറു വര്‍ഷം മുമ്പ് സോമര്‍സെറ്റിന്റെ തലസ്ഥാനമായ ടോണ്ടന്‍ ആസ്ഥാനമായി രൂപം കൊണ്ട മലയാളം സാംസ്‌കാരിക സമിതി (മാസ്സ് യുകെ)യ്ക്ക് പുതിയ നേതൃത്വം. ദ്വിദീഷ് ടി പിള്ള പ്രസിഡന്റായും ജെഫിന്‍ ജേക്കബിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. അബ്ദുള്‍ റൗഫ് സുലൈമാന്‍ വൈസ് പ്രസിഡന്റായും സാജന്‍ കടവില്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ജോസ്മി ജോമോനാണ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍

മൂന്നുവര്‍ഷമാണ് കാലാവധി. മാസ്സിന്റെ ഭരണഘടന അനുസരിച്ച് രണ്ടു ടേം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മാറിയ ഒഴിവിലാണ് പുതിയ നേതൃത്വം ഭരണമേറ്റെടുത്തത്. ഫൗണ്ടര്‍ കൂടിയായ നിലവിലെ രക്ഷാധികാരി സുധാകരന്‍ പാലാ തല്‍സ്ഥാനത്ത് തുടരും. ഏഴംഗ ഭരണ സമിതിക്ക് പുറമേ പതിനഞ്ചംഗ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് കമ്മറ്റിയുമുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.