CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 59 Seconds Ago
Breaking Now

ലിവര്‍പൂളില്‍ വിമന്‍സ് ഫോറം പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം

ലിവര്‍പൂള്‍: ലിവര്‍പൂള്‍ സമാധാന രാജ്ഞിയുടെ ഇടവകയിലെ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം സാഘോഷം നടന്നു. രൂപതാ വിമന്‍സ് ഫോറം കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ റവ. സി. കുസുമം എസ് എച്ച് മുഖ്യാഥിതിയായിരുന്നു. ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് ചെതലന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. വിമന്‍സ് ഫോറം പ്രസിഡന്റ് ജെസ്സി റോയി അദ്ധ്യക്ഷത വഹിച്ചു.

ഇടവകയിലെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഫിസിക്കല്‍ ഫിറ്റ്‌നസ്സിനെക്കുറിച്ച് സച്ചിന്‍ ജെയിംസ് ക്ലാസ്സ് നയിച്ചു. യു കെയില്‍ എത്തിയിട്ടുള്ള ആരെയും നര്‍മ്മം കലര്‍ത്തി ചിന്തിപ്പിക്കുന്ന സ്‌കിറ്റ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. സംഘടനാംഗമായ അനു തോമസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച്  ജാന്‍സി ജോര്‍ജിന്റെ നേതൃത്വത്തില്‍ സംഘടനാംഗങ്ങള്‍ തന്നെ അവതരിപ്പിച്ച സ്‌കിറ്റ് യു കെ ജീവിതത്തിന്റെ നേര്‍കാഴ്ചയായിരുന്നു.

വിമന്‍സ് ഫോറം പ്രെസ്റ്റന്‍ റീജിയന്‍ പ്രസിഡന്റ് റെന്‍സി ഷാജു, യൂണിറ്റ് സെക്രട്ടറി സിസിലി രാജു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ ബെറ്റ്‌സി രാജു, മനുമോള്‍ മാത്യു, മേരിക്കുട്ടി സാലന്‍, രാജി സന്തോഷ്, സ്മിത ജെറീഷ് എന്നിവര്‍ നേതൃത്വം നല്‍കി. അംഗങ്ങള്‍ ഒരുമിച്ച് ആലപിച്ച വിമന്‍സ് ഫോറം ആന്‍ഥത്തോടെ യോഗം അവസാനിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.