CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 38 Minutes 10 Seconds Ago
Breaking Now

ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാട്: മോഡലുകളുടെ അപകടമരണത്തില്‍ നിര്‍ണായക തെളിവ്

ഡിജെ പാര്‍ട്ടികളില്‍ സൈജു മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നും പാര്‍ട്ടികള്‍ക്ക് വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജു മൊഴി നല്‍കിയിട്ടുണ്ട്.

മോഡലുകളുടെ അപകട മരണക്കേസില്‍ അറസ്റ്റിലായ ഔഡി കാര്‍ ഡ്രൈവര്‍ സൈജുവിന് മയക്കുമരുന്ന് ഇടപാടെന്ന് കണ്ടെത്തല്‍. ഇതു സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ സൈജുവിന്റെ ഫോണില്‍ നിന്ന് അന്വേഷണസംഘത്തിന് ലഭിച്ചു. ഡിജെ പാര്‍ട്ടികളില്‍ സൈജു മയക്കുമരുന്ന് എത്തിക്കാറുണ്ടെന്നും പാര്‍ട്ടികള്‍ക്ക് വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജു മൊഴി നല്‍കിയിട്ടുണ്ട്.

കേസിനാസ്പദമായ ചില തെളിവുകളും സൈജുവിന്റെ മൊബൈലില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയവെ സൈജു ഗോവയില്‍ അടക്കം ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തുന്നതിനാണ് സൈജുവിനെ വിശദമായി ചോദ്യം ചെയ്യുന്നത്.

കേസിലെ പ്രധാന തെളിവായ ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തില്‍ സൈജുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത സൈജുവിന്റെ ഔഡി കാറും സാധനങ്ങളും ഇന്ന് കോടതിയില്‍ ഹാജരാക്കും. സൈജുവിന്റെ കസ്റ്റഡി കാലാവധി നാളെ ഒരു മണിക്ക് തീരും. ഇതിന് മുന്‍പ് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.