CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes Ago
Breaking Now

സെന്റ് ജോസഫ് ഇയറിനോടനുബന്ധിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഫാന്‍ബറോ ആബിയിലേക്ക് തീര്‍ഥാടനം ,അതിഥിയായി അപ്പസ്‌തോലിക് നൂണ്‍ഷ്യോയും

ലണ്ടന്‍ . വിശുദ്ധ യൗസേപ്പിതാവിനെ  സാര്‍വത്രിക സഭയുടെ പേട്രണ്‍ ആയി പ്രഖ്യാപിച്ചതിന്റെ നൂറ്റി അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച സെന്റ് ജോസഫ് ഇയറിന്റെ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ തല  സമാപനത്തോടനുബന്ധിച്ചു ബ്രിട്ടനിലെ വിശുദ്ധ യൗസേഫ് പിതാവിന്റെ   നാമധേയത്തിലുള്ള ചരിത്ര പ്രസിദ്ധമായ ഫാന്‍ബൊറോ ആബിയിലേക്കു തീര്‍ഥാടനം സംഘടി പ്പിച്ചിരിക്കുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ നാലാം തീയതി ശനിയാഴ്ച മൂന്നു മണിക്ക് നടക്കുന്ന  തീര്‍ഥാടനത്തില്‍ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷിയോ  ആര്‍ ച്ച്  ബിഷപ് മാര്‍ ക്ലൗഡിയോ  ഗുജരോത്തി  മുഖ്യാതിഥി  ആയി  പങ്കെടുക്കും .രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍   രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ . ആന്റണി ചുണ്ടെലിക്കാട്ട് , വികാരി ജെനെറല്‍മാരായ റെവ.ഫാ. ജിനോ അരീക്കാട്ട് എം. സി. ബി.എസ് , ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുര ,റെവ. ഫാ. ജോര്‍ജ് ചേലക്കല്‍ , രൂപതയുടെ വിവിധ ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നുള്ള വൈദികര്‍ എന്നിവരും സഹകാര്‍മ്മികരാകും ,സ്ഥല പരിമിതികള്‍ മൂലം  മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറു പേര്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളതെന്നും , പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും, വികാരി ജെനെറല്‍ ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു .

 

 

ഷൈമോന്‍  തോട്ടുങ്കല്‍




കൂടുതല്‍വാര്‍ത്തകള്‍.