CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 38 Minutes 43 Seconds Ago
Breaking Now

ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്ന കാമുകന്‍ വിവാഹിതന്‍; രോഷം പൂണ്ട തമിഴ് യുവതി മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു, കത്തിക്ക് കുത്തി

വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല

മലയാളി യുവാവിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ച യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. തിരുവനന്തപുരം കൊടിപുരത്തെ 30കാരനായ ആര്‍. രാഗേഷ് ആണ് കാഞ്ചീപുരം മീനംപാക്കം തിരുവള്ളുവര്‍ നഗറിലെ പി. ജയന്തി (27)യുടെ ആക്രമണത്തിന് ഇരയായത്. ആസിഡും കത്തിയും ഉപയോഗിച്ചായിരുന്നു യുവതിയുടെ ആക്രമണം.

പീളമേട്ടിലാണു സംഭവം. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ജയന്തി ദുബായിയിലെ ഒരു സ്ഥാപനത്തില്‍ രാഗേഷിനൊപ്പം ജോലി ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞ ജൂലൈയില്‍ സഹോദരിയുടെ വിവാഹത്തിനു നാട്ടിലെത്തിയ രാഗേഷ് മൂന്നു മാസം മുന്‍പു മറ്റൊരു വിവാഹം കഴിച്ചു. ഇതിനിടെ ജയന്തി ചെന്നൈയില്‍ തിരിച്ചെത്തി.

വിവാഹിതനായ വിവരം രാഗേഷ് ജയന്തിയെ അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പീളമേട്ടിലെ ഒരു സര്‍വീസ് അപ്പാര്‍ട്‌മെന്റില്‍ എത്താന്‍ രാഗേഷ് സന്ദേശം നല്‍കി. രാവിലെ രണ്ടുപേരും അപ്പാര്‍ട്‌മെന്റില്‍ കണ്ടുമുട്ടിയപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ ജയന്തി രാഗേഷിനോട് ആവശ്യപ്പെട്ടു. രാഗേഷ് വിവാഹിതനായ വിവരം അറിയിച്ചപ്പോള്‍ വാക്കുതര്‍ക്കമായി.

ഇതിനിടെ ജയന്തി രാഗേഷിന്റെ മുഖത്തേക്ക് ആസിഡ് ഒഴിച്ചശേഷം കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ജയന്തി വിഷം കഴിച്ചു. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പോലീസ് അറിയിച്ചു. എന്നാല്‍, രാഗേഷ് തന്നില്‍നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പോലീസില്‍ പരാതി നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.