CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Minutes 55 Seconds Ago
Breaking Now

പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണം'; നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് ഇന്നസെന്റ്

നടി ആക്രമിക്കപ്പെട്ട സംഭവം തനിക്ക് അറിയാന്‍ പാടില്ലാത്ത വിഷയമാണെന്ന് നടന്‍ ഇന്നസെന്റ്. വിഷയത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ഇന്നസെന്റ് പ്രതികരിച്ചത്. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് ഇന്നസെന്റ് പറഞ്ഞു.

അയാള്‍ തെറ്റ് ചെയ്‌തോ എന്ന് പറയുന്നതിനപ്പുറം അതിന് പൊലീസുണ്ട്. ഉദ്യഗസ്ഥര്‍, വക്കീലന്മാര്‍, ജഡ്ജ് അവരല്ലേ തീരുമാനിക്കേണ്ടത്. അത് ശരിയാണോ അല്ലയോ എന്ന് ചോദിക്കാം. ചില പാവങ്ങള്‍ തല വച്ച് തരും. എന്തേലും പറയും. എന്നിട്ട് നിങ്ങളെല്ലാവരും കൂടി അയാളുടെ പണി അവസാനിപ്പിക്കും.

അങ്ങനെ തന്റെ പണി അവസാനിപ്പിക്കണോ. വേണ്ടല്ലോ. ഇത് എല്ലാവര്‍ക്കും ഉണ്ടാവുന്ന കാര്യങ്ങളല്ലേ, എല്ലാവര്‍ക്കുമല്ല, പല ആള്‍ക്കാര്‍ക്കും പല കേസുകളും കാര്യങ്ങളുമുണ്ട്. അതിന് കോടതിയുണ്ട്. അതിനപ്പുറത്ത് ഈ എട്ടാം ക്ലാസുകാരന് എന്ത് പറയാനുണ്ട്.

കോടതി തീരുമാനിക്കേണ്ട കാര്യത്തില്‍ താനെന്ത് പറയാനാണ്. സിനിമ മേഖലക്ക് പുറത്തുള്ളവരുടെ പേരിലും ശരിയും തെറ്റുമൊക്കെ വരാറില്ലേ. നമ്മുടെ സഹപ്രവര്‍ത്തകനാണ്, നമ്മുടെ നാട്ടുകാരനാണെന്ന് പറഞ്ഞ് തനിക്കറിയാന്‍ പാടില്ലാത്ത വിഷയം താന്‍ എന്തിനാണ് പറയുന്നത്.

ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണം. അതാണ് തനിക്ക് പറയാനുള്ളത് എന്ന് ഇന്നസെന്റ് പറഞ്ഞു. അഞ്ചു വര്‍ഷമായി് താന്‍ ഇതിനെതിരെ പോരാടുന്നതിനെ കുറിച്ച് നടി സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. സിനിമാ താരങ്ങളടക്കം ഇത് ഏറ്റെടുത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.