CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 27 Minutes 25 Seconds Ago
Breaking Now

യുക്മ നഴ്‌സസ് ഫോറം (UNF) 'ത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു

'യുകെയിലെ മലയാളി നഴ്‌സുമാരോടൊപ്പം ചേര്‍ന്ന്  നില്ക്കുകയും, പിന്തുണയ്ക്കുകയും അവരുടെ  വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന  'യുക്മ നഴ്‌സസ് ഫോറം(UNF)' ത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന നഴ്‌സുമാര്‍ക്ക് വേണ്ടി  സംഘടിപ്പിക്കുന്ന വെബ് സെമിനാര്‍ പരമ്പരയ്ക്ക് ഇന്ന് ശനിയാഴ്ച (15/01/2022)  തുടക്കം കുറിക്കുന്നു. 

അടുത്തകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്ന 'മലയാളി  നേഴ്‌സ് മാര്‍ക്കൊരു കൈത്താങ്' എന്ന പേരില്‍ യുക്മ നഴ്‌സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാര്‍ പരമ്പരയ്ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. 

യുകെ യില്‍ നേഴ്‌സ് ആയി എത്തുമ്പോള്‍ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 

3PM (യുകെ) 8.30 PM (ഇന്ത്യ) സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ  വിഷയങ്ങളില്‍ അതാതു മേഖലകളിലെ  വിദഗ്ദര്‍ അവതരിപ്പിക്കുന്ന വെബ്ബിനാറുകള്‍ ആണ് യുക്മ നഴ്‌സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്. 

ഇന്ന് വെബ്ബിനാറിന്റെ ആദ്യ ദിനത്തില്‍, യുകെയില്‍ എത്തുമ്പോള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈസ്റ്റ് & ഹെര്‍ഡ്‌ഫോര്‍ഡ്‌ഷെയര്‍ ട്രസ്റ്റില്‍ നിന്നുമുള്ള ഐ ഇ എല്‍ റ്റി എസ് / ഒ ഇ റ്റി ട്രെയിനര്‍ കൂടിയായ പ്രബിന്‍ ബേബി  അവതരിപ്പിക്കുന്നത്. യുകെയില്‍ എത്തിയിട്ട് അധിക നാള്‍ ആയിട്ടില്ലാത്ത പ്രബിന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുന്നു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറില്‍  സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. യുക്മയുടെ ഫേസ്ബുക് പേജില്‍ കൂടിയും പരിപാടി കാണാവുന്നതാണ്.  

യുക്മ നഴ്‌സസ് ഫോറം സംഘടിപ്പിച്ചിരിക്കുന്ന വെബ്ബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Zoom Meeting  ID 847 1954 7741

Passcod   326291

സാജന്‍ സത്യന്‍

(യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി)




കൂടുതല്‍വാര്‍ത്തകള്‍.