CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 51 Minutes 8 Seconds Ago
Breaking Now

ഭാര്യയ്ക്കും 12 കാരിയായ മകള്‍ക്കും നേരെ ആസിഡ് ആക്രമണം ; പ്രതിയ്ക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്

സനലിനെ കണ്ടെത്തുന്നതിന് എല്ലാ സ്റ്റേഷനുകളിലും വിവരം നല്‍കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച കണ്ണൂര്‍ സ്വദേശിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പ്രതി സനല്‍ വയനാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആസിഡ് ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സനലിനെ കണ്ടെത്തുന്നതിന് എല്ലാ സ്റ്റേഷനുകളിലും വിവരം നല്‍കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ നിജിതയും 12 വയസുകാരിയായ മകള്‍ അളകനന്ദയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇരുവര്‍ക്കും മുഖത്താണ് സാരമായി പൊള്ളലേറ്റത്. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിന്റെ പീഡനം മൂലം കണ്ണൂര്‍ കൊട്ടിയൂരില്‍ നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്.

വാടക കെട്ടിടത്തില്‍ പലചരക്ക് കട നടത്തി വരികയായിരുന്നു. നിജിതയുടെ ഭര്‍ത്താവായ സനല്‍ എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്‌സനല്‍ ബൈക്കിലെത്തിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇതേ വാഹനത്തില്‍ തന്നെ സനല്‍ രക്ഷപ്പെടുകയും ചെയ്തു. നാളുകളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.