CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 39 Seconds Ago
Breaking Now

ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യുസിസിയില്‍ ചേരാമായിരുന്നു ; ഹരീഷ് പേരടി

ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…

ഡബ്ല്യൂസിസിയെ പശംസിച്ച് നടന്‍ ഹരീഷ് പേരടി, ഒരു സ്ത്രീയായിരുന്നു എങ്കില്‍ അഭിമാനത്തോടെ ഡബ്ല്യുസിസിയില്‍ ചേരാമായിരുന്നു എന്ന് ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.

'പെണ്‍ സൈന്യത്തിന് അഭിവാദ്യങ്ങള്‍…ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി WCC യില്‍ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദര്‍ഭം …ആണ്‍ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്…പെണ്ണായ നിങ്ങള്‍ പോരാടി കയറുമ്പോള്‍ ആണായ ഞങ്ങള്‍ വിറക്കുന്നതെന്തേ?…' എന്നാണ് ഹരീഷ് പേരടി കുറിച്ചത്.

വനിതാ കമ്മീഷനുമായി ഡബ്യൂസിസി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആയിരുന്നു നടന്റെ പ്രതികരണം. ഇന്ന് രാവിലെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്.

ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ റിപ്പോര്‍ട്ട് പുറത്തുവിടണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഡബ്ല്യൂസിസി ഇന്ന് കമ്മീഷനെ കണ്ടത്. എന്നാല്‍ സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാന്‍ സാധ്യതയില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷന്‍ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വിശദീകരണം.

 




കൂടുതല്‍വാര്‍ത്തകള്‍.