CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 40 Minutes 5 Seconds Ago
Breaking Now

യുഎഇയിലെ ഭീകരാക്രണം ; രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ മൂന്നു മരണം ; ഭീകരര്‍ക്കെതിരെ തിരിച്ചടി ഉറപ്പെന്ന് യുഎഇ

പരിക്കേറ്റ 6 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്

അബൂദബിയിലെ രണ്ടിടങ്ങളില്‍ ഇന്നലെയുണ്ടായ സ്‌ഫോടനങ്ങള്‍ക്കു പിന്നല്‍ പ്രവര്‍ത്തിച്ച യെമനിലെ ഹൂത്തികള്‍ക്കെതിരെ ശക്തമായ പ്രത്യാക്രമണവുമായി സൗദി സഖ്യരാജ്യങ്ങള്‍. ഭീകരര്‍ക്കെതിരെ തിരിച്ചടി ഉറപ്പാണെന്ന് യുഎ.ഇ നേതൃത്വം മുന്നറിയിപ്പ് നല്‍കി. 

കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ വിട്ടുകിട്ടാന്‍ എംബസിയുടെ നേതൃത്വത്തില്‍ ശ്രമം ഊര്‍ജിതമാണ്. ഇന്നുതന്നെ മൃതദേഹം കൈമാറിയേക്കും അബൂദബി വ്യവസായ മേഖലയായ മുസഫയില്‍ മൂന്ന് പെട്രോളിയം ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തിലാണ് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ വിശദവിവരങ്ങള്‍ അറിവായിട്ടില്ലെന്ന് ഇന്ത്യന്‍ എംബസി പ്രതികരിച്ചു. പാകിസ്താന്‍ പൗരനാണ് മരിച്ച മൂന്നാമത്തെയാള്‍. പരിക്കേറ്റ 6 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. യു.എ.ഇ മണ്ണില്‍ നടന്ന ആക്രമണത്തിന് തക്കശിക്ഷ നല്‍കാതിരിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പിന്നിട്ട 24 മണിക്കൂറിനുള്ളില്‍ 230 ഹൂത്തി ഭീകരരെ വധിച്ചതായി സൗദി സഖ്യസേന വ്യക്തമാക്കി. മആരിബിലും സന്‍ആയിലും വന്‍ ആക്രമണമാണ് തുടരുന്നത്.

യു.എ.ഇക്ക് നേരെ നടന്ന ആക്രമണത്തെ അമേരിക്കയും യൂറോപ്യന്‍ യൂനിയനും അപലപിച്ചു. മേഖലയുടെ സമാധാനം തകര്‍ക്കുന്ന ആക്രമണമാണിതെന്നും യു.എ.ഇയുടെ സുരക്ഷയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും വിവിധ ലോക രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. 




കൂടുതല്‍വാര്‍ത്തകള്‍.