CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 57 Seconds Ago
Breaking Now

നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയിച്ചത്.

'ഞാനിന്ന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു. വൈറസ് ഇപ്പോഴും നമുക്കിടയിലുണ്ടെന്ന ഓര്‍മപ്പെടുത്തലാണിത്. എന്നോട് അടുത്തിടപഴകിയവര്‍ സാമൂഹിക സമ്പര്‍ക്കം ഒഴിവാക്കുകയും ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തുകയും വേണം.

ഞാന്‍ ചികിത്സ തുടങ്ങിയിട്ടുണ്ട്. എല്ലാവരെയും ഉടനെ തന്നെ വീണ്ടും കാണാമെന്നാണ് പ്രതീക്ഷ' ജയറാം ഇന്‍സ്റ്റ അക്കീണ്ടില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തു.

മമ്മൂട്ടി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങള്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.