CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 22 Minutes 35 Seconds Ago
Breaking Now

ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികള്‍ക്ക് രശ്മിക ഒന്നും നല്‍കാതെ പോകുന്ന വീഡിയോ ; വിമര്‍ശനവുമായി സോഷ്യല്‍മീഡിയ

നായിക രശ്മികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികള്‍ക്ക് രശ്മിക ഒന്നും നല്‍കാതെ പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. 

ഒരു റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്. എന്നാല്‍ ഇപ്പോള്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ വണ്ടിയിലേക്ക് കടക്കുകയാണ് രശ്മിക.

പിന്നാലെ വേറൊരു കുട്ടിയും താരത്തിന്റെ പുറകെ വരുന്നു. എന്തെങ്കിലും കഴിക്കാനെങ്കിലും തരൂവെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് താരം കാറിന്റെ ഗ്‌ളാസ് താഴ്ത്തുന്നതും പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

ഈ സംഭവത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.