CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 31 Seconds Ago
Breaking Now

ഖത്തറില്‍ നാദാപുരം സ്വദേശിനി വാട്ടര്‍ ഹീറ്ററില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാദാപുരം വാണിമേല്‍ ചേന്നാട്ട് സുബൈര്‍ ഖമര്‍ ലൈല ദമ്പതികളുടെ മകള്‍ ലഫ്‌സിന സുബൈര്‍(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.

മൃതദേഹം ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. തുടര്‍നടപടികള്‍ക്കായി കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭര്‍ത്താവ് മീത്തലെപീടികയില്‍ സഹീര്‍ ദോഹയില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കള്‍ : അദാന്‍ മുഹമ്മദ് സഹീര്‍,ഐദ ഖദീജ,ഐദിന്‍ ഉസ്മാന്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.