
















മയാമി, ഫ്‌ലോറിഡ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ മുന്‍ സീനിയര്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ഇ.സോമനാഥിന്റെ അകാല വിയോഗത്തില്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി.
രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ നഷ്ടമായത് മാധ്യമരംഗത്തെ കൂടുതല്‍ ശുഷ്‌കമാക്കുന്നു. മികച്ച ശൈലിയില്‍ രാഷ്ട്രീയലേഖനങ്ങളും പംക്തികളും എഴുതുമ്പോഴും എല്ലാവരോടും സമഭാവനയോടെ പെരുമാറിയ വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു.
'ആഴ്ചക്കുറിപ്പുകള്‍' എന്ന പേരില്‍ മലയാള മനോരമ എഡിറ്റോറിയല്‍ പേജില്‍ സോമനാഥ് ദീര്‍ഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തി കേരളമാകെ ചര്‍ച്ച ചെയ്തവയാണ്. സോമനാഥിന്റെ 'നടുത്തളം' നിയമസഭാവലോകനങ്ങള്‍ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂര്‍ച്ചയേറിയ ആക്ഷേപഹാസ്യശരങ്ങള്‍ കൊണ്ടും വേറിട്ടുനിന്നുമനോരമ പ്രസിദ്ധീകരിച്ച ചരമ അറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഖാര്‍ത്ഥരായ കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും തങ്ങളുടെ ദുഖവും അറിയിക്കുന്നതായി പ്രസ് ക്ലബ് പ്രസിഡന്റ് സുനില്‍ തൈമറ്റം, ജനറല്‍ സെക്രട്ടറി രാജു പള്ളത്ത് , ട്രഷറര്‍ ഷിജോ പൗലോസ് എന്നിവര്‍ അറിയിച്ചു