CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Hours 38 Minutes 13 Seconds Ago
Breaking Now

തീപിടുത്തം: ഇലക്ട്രിക് വാഹനങ്ങളുടെ പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യുന്നത് വിലക്കിയിട്ടില്ല; വാര്‍ത്ത തള്ളി കേന്ദ്രം

ഇലക്ട്രിക് വാഹനങ്ങളില്‍ തീപിടുത്തമുണ്ടാകുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ നടപടി സ്വീകരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യുന്നത് വിലക്കുന്നത് അടക്കമുള്ള നടപടികളൊന്നും തങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

ഇത്തരം യാതൊരു നിര്‍ദേശവും തങ്ങള്‍ നല്‍കിയിട്ടില്ല. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വാസ്തവവുമായി ബന്ധമില്ല. ഇലക്ട്രിക് വാഹനങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുിന്നു ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന്റെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.