ഇന്ന് മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം. കോവിഡ് മഹാമാരി ലോകമൊട്ടാകെ മനുഷ്യജീവന് നാശം വിതറി മുന്നേറിയ ഭീതിനിറഞ്ഞ കാലഘട്ടത്തില്‍ മുന്നണി പോരാളികളായി സ്വജീവന്‍ പണയം വച്ചും ആതുര ശുശ്രൂഷാ രംഗത്ത് ധീരമായി പോരാടിയ ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ക്ക് യുക്മയുടെയും യുക്മ നഴ്‌സസ് ഫോറത്തിന്റെയും പേരില്‍ നഴ്‌സസ് ദിനത്തിന്റെ ആശംസകള്‍.
ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ലോറെന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ലോകം അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നു. ആതുരസേവനരംഗത്തെ പകരംവെക്കുവാന്‍ കഴിയാത്ത, ദയയുടെയും സ്‌നേഹവായ്പിന്റെയും പ്രതീകമായ മാലാഖമാരെന്നു വിശേഷിപ്പിക്കുന്ന നഴ്‌സിംഗ് എന്ന ജോലി ചെയ്യുന്നതില്‍ ഓരോ നഴ്‌സുമാര്‍ക്കും അഭിമാനിക്കാം.
യുക്മ യുകെയിലെ മലയാളി നഴ്‌സുമാര്‍ക്കു വേണ്ടി സ്ഥാപിച്ചിരിക്കുന്ന സംഘടനയാണ് യുക്മ നഴ്‌സസ് ഫോറം (UNF). കഴിഞ്ഞ കാലങ്ങളില്‍ യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയിലെ നഴ്‌സുമാര്‍ക്കായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ ശമ്പളവര്‍ദ്ദന ആവശ്യപ്പെട്ടുകൊണ്ടും, പുതിയതായി യുകെയിലെത്തിച്ചേര്‍ന്നിരിക്കുന്ന നഴ്‌സുമാരുടെ പെര്‍മനന്റ് റസിഡന്‍സ് നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ടു കൊണ്ടും യുകെയിലെ ഭരണ നേതൃത്വത്തിന് പ്രാദേശിക എംപിമാര്‍ മുഖാന്തിരം നിവേദനങ്ങള്‍ നല്കുവാന്‍ ഇക്കാര്യങ്ങളില്‍ അനുകൂലമായ അഭിപ്രായം ഉണ്ടാക്കിയെടുക്കുവാനും യുക്മയ്ക്കും യു.എന്‍ എഫിനും സാധിച്ചിട്ടുണ്ട്. അന്തസോടെയും ആത്മാഭിമാനത്തോടെയും ജീവിക്കുന്നതിനും, ജോലി ചെയ്യുന്നതിനുമായുള്ള അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള ത്യാഗോജ്വലമായ പോരാട്ടങ്ങള്‍ തുടരുകയുമാണ്.
യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന നഴ്‌സസ് ദിനാഘോഷങ്ങള്‍ മെയ് 14 ശനിയാഴ്ച വാറ്റ്‌ഫോര്‍ഡില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യും. സിബി തോമസ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറിമാരായ സാജന്‍ സത്യന്‍, സെലീനാ സജീവ്, യുക്മ ലണ്ടന്‍ കോര്‍ഡിനേറ്ററും മുന്‍ യുഎന്‍ എഫ് കോര്‍ഡിനേറ്ററുമായ എബ്രഹാം പൊന്നുംപുരയിടം, സണ്ണിമോന്‍ മത്തായി തുടങ്ങിയവര്‍ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം 3 മണി വരെയായിരിക്കും നടക്കുന്നത്. നഴ്‌സിംഗ് മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന നഴ്‌സിംഗ് കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ എന്‍ എച്ച് എസ് ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ഡങ്കന്‍ ബര്‍ട്ടന്‍, വെസ്റ്റ് ഹാര്‍ട്ട് ഹോസ്പിറ്റല്‍ ചീഫ് നഴ്‌സ് ഡയറക്ടര്‍ ട്രെയ്‌സി കാര്‍ട്ടര്‍, സാജന്‍ സത്യന്‍, മിനിജ ജോസഫ് തുടങ്ങിയവര്‍ പ്രസ്തുത പരിപാടിക്ക് നേതൃത്വം കൊടുക്കും.
കൊച്ചുകേരളത്തിന്റെ പ്രശസ്തി അഗോളതലത്തില്‍ എത്തിച്ചതില്‍ മലയാളി നഴ്‌സുമാര്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അവരുടെ അര്‍പ്പണമനോഭാവവും,കഠിന പരിശ്രമവും കൊണ്ട് വിവിധ രാജൃങ്ങളില്‍ തൊഴില്‍ ചെയ്യാനും കുടിയേറുവനും സാധിച്ചിട്ടുണ്ട്. യുകെയിലെ ആരോഗൃമേഖലയില്‍ മികച്ച പാടവമാണ് നമ്മുടെ നഴ്‌സുമാര്‍ പുലര്‍ത്തുന്നത്. നഴ്‌സുമാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ യുക്മ എന്നും മുന്‍പന്തിയിലുണ്ട്. യുക്മയുടെ പോഷക സംഘടനയായ യുക്മ നഴ്‌സസ് ഫോറം (UNF) കെ സി എഫ് വാറ്റ്‌ഫോര്‍ഡുമായി ചേര്‍ന്നാണ് ഒരുക്കുന്ന നേഴ്‌സസ് ദിനാചരണവും സെമിനാറും ശനിയാഴ്ച (14052022) 10AM മുതല്‍ 3PM വരെ വാറ്റ്‌ഫോര്‍ഡില്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പങ്കെടുക്കുന്ന ഓരോരുത്തരുടെയും ജീവിത വീജയത്തിലും ജോലിയിലും മുന്നേറാന്‍ സഹായകരമായ കാരൃങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സെമിനാര്‍ വിഭാവനം ചെയ്യ്തിരിക്കുന്നത്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ സെമിനാറിലേക്ക് വരുന്ന ഏവരേയും ആദരിക്കുവാനും അവര്‍ അഭിമുഖികരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് തോളോടു തോള്‍ച്ചേര്‍ന്ന് പോരാടാനും പരിഹാരം കാണുവാനുമാണ് യു എന്‍ എഫും കെ സി എഫും ശ്രമിക്കുന്നത്. ദയവായി മുന്‍കുര്‍ ബുക്ക് ചെയ്ത് സീറ്റുകള്‍ ഉറപ്പു വരുത്തുക
ആതുരസേവന മേഖലയുടെ ജീവത്തുടിപ്പുകളാണ് നഴ്‌സുമാര്‍. രോഗികളുടെ ആരോഗ്യ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നവരുമാണ് നഴ്‌സുമാര്‍. നഴ്‌സുമാര്‍ ഓരോരുത്തരും അവരവര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ വളരെ പ്രധാന പങ്കുവഹിക്കുന്നവരാണ്.
മൂന്നും നാലും അതിലധികവും വര്‍ഷങ്ങളിലെ പഠനകാലങ്ങളില്‍ നേടുന്ന വിലമതിക്കാനാവാത്ത വിജ്ഞാനവും, പരിശീലനകാലങ്ങളില്‍ നേടുന്ന അമൂല്ല്യമായ അറിവുകളും ലോകത്തിനെ പുതിയ ഒരു ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ പ്രാപ്തമായ രീതിയില്‍ കൊണ്ടു പോകുവാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാധിക്കുന്നു. അത് കുലീനമായ നഴ്‌സിംഗ് ജോലിയുടെ മാത്രം പ്രത്യേകതയാണത്.
കോവിഡിന്റെ ഭീതി ഒഴിഞ്ഞെങ്കിലും നഴ്‌സുമാരുടെ ജോലി വളരെയേറെ ഉത്തരവാദിത്വവും അപകടവും നിറഞ്ഞതാണ്. എന്നിരുന്നാലും രോഗികളില്‍നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും സഹ പ്രവര്‍ത്തകരില്‍ നിന്നും ലഭിക്കുന്ന നല്ല പ്രതികരണങ്ങള്‍, മറ്റുള്ളവര്‍ക്കായി ചെയ്യുന്ന നല്ല പ്രവര്‍ത്തികള്‍, അഭിമാനിക്കാന്‍ ഏറെയുണ്ട് ആരോഗ്യ ഖേലയിലെ മാലാഖമാര്‍ക്ക്.
എല്ലാ യു.കെ. മലയാളി നഴ്‌സുമാരെയും സംയോജിപ്പിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയുന്ന ഒരു വലിയ പ്ലാറ്റ്‌ഫോമാണ് യുക്മ നഴ്‌സസ് ഫോറം (യു.എന്‍.എഫ്). പരിശീലനം, വര്‍ക്ക്‌ഷോപ്പുകള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ നഴ്‌സുമാരുടെ അറിവും വൈദഗ്ധ്യവും മെച്ചപ്പെടുത്തുവാനും നഴ്‌സുമാരെ ശാക്തീകരിക്കാനും അവരുടെ പ്രൊഫഷണല്‍ വികാസത്തിനും ലക്ഷ്യമിട്ടാണ് യു.എന്‍.എഫ് പ്രവര്‍ത്തിക്കുന്നത്. യു കെയിലെ എല്ലാ മലയാളി നഴ്‌സുമാരും പ്രൊഫഷണല്‍ കാര്യങ്ങളില്‍ പൊതു താല്പര്യം വികസിപ്പിക്കാനും പരിരക്ഷിക്കുവാനും യു.എന്‍.എഫുമായി ബന്ധപ്പെട്ടുകൊണ്ടു പ്രവര്‍ത്തിക്കാന്‍ യു എന്‍ എഫ് ദേശീയ സമിതി അഭ്യര്‍ത്ഥിക്കുന്നു.
യുക്മ നഴ്‌സസ് ഫോറത്തിന്റെ നഴ്‌സസ് ദിനാഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി യുക്മ ജോയിന്റ് സെക്രട്ടറിയും യു എന്‍ എഫ് നാഷണല്‍ കോര്‍ഡിനേറ്ററുമായ സാജന്‍ സത്യന്‍, പ്രസിഡന്റ് സിന്ധു ഉണ്ണി, സെക്രട്ടറി ലീനുമോള്‍ ചാക്കോ എന്നിവര്‍ അറിയിച്ചു.
കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ജോര്‍ജ് തോമസ് 07459518143.
ബ്രോണിയ ടോമി 07852112470.
സിബു സ്‌കറിയ 07886319232