CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 57 Minutes 10 Seconds Ago
Breaking Now

ഷഹനയെ കണ്ടത് സജാദിന്റെ മടിയില്‍ തലവെച്ച് കിടക്കുന്ന രീതിയില്‍; ഇരുവരും തമ്മില്‍ ദിവസവും വഴക്ക്; വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നതായി വീട്ടുടമയുടെ മൊഴി

ഷഹന മരിച്ചതറിഞ്ഞ് ഈ വീട്ടിലേക്ക് ആദ്യം എത്തിയത് ജസാറായിരുന്നു. കണ്ടെത്തിയിട്ടുണ്ടെന്നും ജാസറെത്തുമ്പോള്‍ ഷഹാന സജാദിന്റെ മടിയില്‍ തലവെച്ച് കിടക്കുന്നതായാണ് കണ്ടത്.

ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഷഹനയും ഭര്‍ത്താവ് സജാദും നിരന്തരം വഴക്കടിച്ചിരുന്നെന്ന് വീട്ടുടമ. ഇതേതുടര്‍ന്ന് പല തവണ വീടൊഴിഞ്ഞ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വീടിന്റ ഉടമസ്ഥന്‍ ജസാര്‍ പ്രതികരിച്ചു.

കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനിയായ ഷഹനയെ രാവിലെയോടെയാണ് ജനലഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഷഹന മരിച്ചതറിഞ്ഞ് ഈ വീട്ടിലേക്ക് ആദ്യം എത്തിയത് ജസാറായിരുന്നു. കണ്ടെത്തിയിട്ടുണ്ടെന്നും ജാസറെത്തുമ്പോള്‍ ഷഹാന സജാദിന്റെ മടിയില്‍ തലവെച്ച് കിടക്കുന്നതായാണ് കണ്ടത്. നാട്ടുകാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.

ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. തൊട്ടുപിന്നാലെ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സജാദ് ഷഹനയുമായി സിനിമയുടെ പ്രതിഫലത്തെച്ചൊല്ലി വഴക്കിട്ടിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും എസിപി പറഞ്ഞു.

ഭര്‍ത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും പറഞ്ഞു.

ഷഹനയുടെ മുറിയിലെ ജനല്‍ കമ്പിയില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പക്ഷെ ഇതുപയോഗിച്ച് ആത്മഹത്യ ചെയ്യാന്‍ പറ്റുമോയെന്നതില്‍ സംശയമുണ്ട്. മുറിയില്‍ നടത്തിയ പരിശോധനയില്‍ എഡിഎംഎയും കഞ്ചാവും ഉള്‍പ്പടെയുള്ള പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.