CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 24 Minutes 59 Seconds Ago
Breaking Now

ആഘോഷമെല്ലാം വൃദ്ധ മന്ദിരത്തില്‍, വിവാഹത്തിനും ഇവിടെ വേദി ഉയരും ; പി ശ്രീരാമ കൃഷ്ണന്റെ മകള്‍ നിരഞ്ജന വിവാഹ ജീവിതത്തിലേക്ക്

ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകരാണ്.

മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജനയുടെ വിവാഹത്തിന് സാമൂഹികനീതി വകുപ്പിനു കീഴില്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധമന്ദിരം വേദിയുയരും.വിശേഷ ദിവസങ്ങളെല്ലാം വൃദ്ധമന്ദിരത്തിലെ അമ്മമാര്‍ക്കൊപ്പം ആഘോഷിക്കുന്ന നിരഞ്ജനയുടെ തീരുമാനമാണ് വിവാഹവും അവരോടൊപ്പം തന്നെ മതിയെന്നാക്കിയത്. തിരുവനന്തപുരം പി.ടി.പി. നഗര്‍ വൈറ്റ്‌പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതുമായി 22നാണ് നിരഞ്ജനയുടെ വിവാഹം.

ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദര്‍ശകരാണ്. ഓണമുള്‍പ്പെടെയുള്ള വിശേഷദിവസങ്ങളില്‍ അദ്ദേഹവും കുടുംബവും ഇവിടത്തെ വയോധികര്‍ക്കൊപ്പമാണ് ചെലവഴിക്കാറുള്ളത്. ഇവിടത്തെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പമാണ് അവരുടെ മുന്‍പില്‍വെച്ച് വിവാഹിതയാകാന്‍ നിരഞ്ജനയ്ക്ക് പ്രചോദനമായത്.

ഞായറാഴ്ച ഒന്‍പതിന് വിശിഷ്ടവ്യക്തികളെയും വൃദ്ധസദനത്തിലെ വയോജനങ്ങളെയും സാക്ഷിയാക്കി നിരഞ്ജന വിവാഹിതയാവും. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്.ആര്‍. വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് നിരഞ്ജനയിപ്പോള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.