CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 52 Minutes 37 Seconds Ago
Breaking Now

കൊച്ചിയിലെ ഫ്‌ളാറ്റില്‍ ട്രാന്‍സ്‌ജെന്റര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പോസ്റ്റ്‌മോര്‍ട്ടം ഇന്നു നടക്കും ; പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ്

ഷെറിന് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കള്‍ നല്‍കുന്ന സൂചന

കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്റര്‍ യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍. നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യുവിന്റെ മരണം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍, ഷെറിന് പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സൂഹൃത്തുക്കള്‍ നല്‍കുന്ന സൂചന. കുറച്ച് ദിവസങ്ങളായി ഷെറിന്‍ മാനസികമായി വിഷമത്തിലായിരുന്നു. സുഹൃത്തുക്കളാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയത്. ഷെറിന്‍ അവസാനമായി ആരെയാണ് വിളിച്ചത് എന്നതില്‍ വ്യക്തതയില്ല. ഹോര്‍മോണ്‍ ടാബ്ലറ്റുകള്‍ കഴിച്ചതിന്റെ അവശിഷ്ടങ്ങള്‍ മുറിയിലുണ്ടായിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. ഷെറിന്റെ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നുണ്ട്.

കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജില്‍ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഷെറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയാണ്. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. സുഹൃത്തുമായി ഇവര്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു നടി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 




കൂടുതല്‍വാര്‍ത്തകള്‍.