സോഷ്യല്‍ മീഡിയായില്‍ വൈറലാകാന്‍ കാടിന് തീയിട്ട് വീഡിയോ എടുത്ത് ടിക്ക് ടോക്ക് താരം. വെറും15 സെക്കന്റ് മാത്രമുള്ള വീഡിയോയ്ക്ക് വേണ്ടിയായിരുന്നു ഇവരിങ്ങനെ ചെയ്യ്തതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. പതിനൊന്ന് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള പ്രമുഖ ടിക് ടോക് താരം ഹുമൈറ അസ്ഗറാണ് അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയുടെ പേരില്‍ വിവാദത്തിലായത്.
'ഞാന്‍ എവിടെ പോയാലും അവിടെ തീയുണ്ടാകുമെന്ന' അടിക്കുറിപ്പോടെ പങ്കിട്ട വീഡിയോ ഹുമൈറ പ്രതീക്ഷിച്ചത് പോലെ തന്നെ വൈറലായി. സില്‍വര്‍ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് കാട്ടുതീയുടെ മുന്നിലൂടെ ഫാഷനബിളായി നടന്നുനീങ്ങുന്ന ഹുമൈറയെയാണ് വീഡിയോയില്‍ കാണിക്കുന്നത്. എന്നാല്‍ പതിനഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയ്ക്ക് വേണ്ടി ഒരു കാട് തന്നെ നശിപ്പിക്കാന്‍ ശ്രമിച്ച താരത്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രംഗത്തെത്തിയതോടെ കാര്യം വിവാദമായി മാറുകയായിരുന്നു.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ വൈറലാകാന്‍ ശ്രമിക്കുന്ന ഇത്തരത്തിലുള്ള ടിക് ടോക്കര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന ആവശ്യം. സംഭവം വിവാദമായതോടെ ഹുമൈറ ടിക് ടോക്കില്‍ നിന്ന് വിഡിയോ ഡിലീറ്റ് ചെയ്യുകയും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു.
താന്‍ മനഃപൂര്‍വ്വം കാടിന് തീയിട്ടിട്ടില്ലെന്നും കാട്ടുതീക്ക് മുന്നില്‍ പോസ് ചെയ്യുകയായിരുന്നെന്നും ഹുമൈറ വിശദീകരിച്ചു. എന്നാല്‍ കാട്ടു തീ ശ്രദ്ധയില്‍പ്പെടുന്ന സമയത്ത് വീഡിയോയെടുക്കാതെ തീ അണക്കാനാണ് ശ്രമിക്കേണ്ടത് വീഡിയോ പക!ര്‍ത്തുന്നതിന് പകരം തീയണയ്ക്കാന്‍ ഒരു ബക്കറ്റ് വെള്ളം എടുക്കാമായിരുന്നുവെന്നും ഇസ്ലാമാബാദ് വൈല്‍ഡ് ലൈഫ് മാനേജ്‌മെന്റ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ റിന സയീദ് ഖാന്‍ അഭിപ്രായപ്പെട്ടു.